Flash News

റെയില്‍വേ : സര്‍വേക്ക് എത്തുന്നവരെ കൈകാര്യം ചെയ്യണം- എളമരം കരീം



കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷന്‍ സ്വകാര്യവല്‍ക്കരണത്തിന്റെ പേരില്‍ സര്‍വേ നടത്താന്‍ വരുന്ന ഉദ്യോഗസ്ഥരെ ശാരീരികമായി കൈകാര്യം ചെയ്യണമെന്നും അവരെ തിരിച്ചുവരാനാവാത്ത തരത്തില്‍ ഓടിക്കണമെന്നും സിഐടിയു അഖിലേന്ത്യാ ഭാരവാഹിയും സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീമിന്റെ ആഹ്വാനം. കോഴിക്കോട് റെയില്‍വേ വികസനത്തിനു സ്വകാര്യ പങ്കാളിത്തം സ്വീകരിക്കുന്നതിനെതിരേ നടന്ന ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ്, സര്‍വേക്ക് എത്തുന്നവരെ ശാരീരികമായി കൈകാര്യം ചെയ്യാന്‍ ട്രേഡ്് യൂനിയന്‍ നേതാവായ എളമരീം കരീം ആഹ്വാനം ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ സ്വകാര്യവല്‍ക്കരണം എന്നാല്‍ അത് വികസനം തടസ്സപ്പെടുത്തലാണെന്നും അതിനെതിരേ യോജിച്ച പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞ അദ്ദേഹം, ഒരാളെയും ഇവിടെ കാലുകുത്താന്‍ അനുവദിക്കരുതെന്നും ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it