kozhikode local

റെയില്‍വേ ഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള നീക്കം; പ്രക്ഷോഭത്തിന് തുടക്കമായി



കോഴിക്കോട്: പൈതൃക സ്ഥാപനമായ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭം ശക്തമാവുന്നു. സ്‌റ്റേഷന്‍ നവീകരണത്തിന്റെപേരില്‍, റെയില്‍വേയുടെ ആസ്ഥിയില്‍പെട്ട 4.39 ഏക്കര്‍ ഭൂമി വിദേശ-സ്വദേശ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ലീസിനു നല്‍കാനുള്ള നീക്കത്തിനെതിരെയാണ് വിവിധ ട്രേഡ്് യൂണിയനുകള്‍ ഒന്നിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.  സ്വകാര്യവല്‍ക്കരണ വിരുദ്ധ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ജനകീയ കണ്‍വെന്‍ഷന്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. അഡ്വ.എം. രാജന്‍, നീലിയോട് നാണു, പോക്കര്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it