malappuram local

റെയില്‍വേ ഭൂമി കൈയേറ്റം: കടകളും മറ്റും പൊളിച്ചുനീക്കി

പരപ്പനങ്ങാടി: റെയില്‍വെ ഭൂമി കൈയേറി സ്ഥാപിച്ച കടകളും, മറ്റും പൊളിച്ച് നീക്കി.
പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷന് പിന്‍വശത്തെ അനധികൃത കൈയേറ്റങ്ങളാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കിയത് വര്‍ഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്നവരയാണ് ഒറ്റയടിക്ക് ഒഴിപ്പിച്ചത്.
റെയില്‍വേയുടെ വലിയ ട്രക്കില്‍ നിരവധി തൊഴിലാളികളുമായെത്തിയ സംഘത്തെ കണ്ട് ആദ്യം പ്രതിഷേധിച്ചെങ്കിലും കൈയേറി സ്ഥാപിച്ച കടകളിലെ സാമഗ്രികള്‍ മുഴുവനും കൊണ്ട് പോവാന്‍ കച്ചവടക്കാരെ അനുവദിച്ചതോടെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് വേഗം കൂടി. പാലക്കാടില്‍ നിന്നും എത്തിയ ഉന്നത സംഘമാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it