kannur local

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ക്യാംപ് ഓഫിസ് ഉദ്ഘാടനം ചെയ്തു



പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ക്യാംപ് ഓഫിസ് സ്‌പെഷ്യല്‍ സൂപ്രണ്ട് പോള്‍ ജെ തുളുവത്ത് ഉദ്ഘാടനം ചെയ്തു. ആര്‍പിഎഫ് കണ്ണൂര്‍ എസ്‌ഐ എ പി വേണു അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ സ്‌പെഷ്യല്‍ കെമേഴ്‌സ്യല്‍ സൂപ്പര്‍ വൈസര്‍ കെ കൃഷ്ണ്‍ പങ്കെടുത്തു. പാലക്കാട് ഡിവിഷനു കീഴിലെ മാഹിയിലും പയ്യന്നൂരിലുമാണ് ക്യാംപ് ഓഫിസ് അനുവദിച്ചിട്ടുള്ളത്. സ്റ്റേഷനില്‍ 24 മണിക്കൂറും ആര്‍പിഎഫിന്റെ സാന്നിധ്യമുണ്ടാവും. ഇതിനായി രണ്ടുപേരെ നിയോഗിച്ചു. കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ് റെയില്‍വേ ക്യാംപ് ഓഫിസ് തുടങ്ങിയതെന്ന് കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ വേണു പറഞ്ഞു.
Next Story

RELATED STORIES

Share it