റെയില്‍വേ പരിഷ്‌കരണത്തിന് ഏഴ് ദൗത്യങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയെ 'അവതരണ്‍' എന്ന 7 ദൗത്യങ്ങളിലൂടെ പരിഷ്‌കരിക്കാനുള്ള നിര്‍ദേശം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബജറ്റില്‍ അവതരിപ്പിച്ചു.
ൗ 1. മിഷന്‍ 25 ടണ്‍: വര്‍ധിച്ച ചരക്കുനീക്കത്തിലൂടെ വരുമാനം കൂട്ടാനുള്ള പദ്ധതി. 2016-17ല്‍ 25 ടണ്‍ ആക്‌സില്‍-ലോഡ് വാഗണുകള്‍ ഉപയോഗിച്ച് 10 മുതല്‍ 20 ശതമാനം ലോഡിങ് നടത്തും. 2019-20 ആവുമ്പോള്‍ മൊത്തം ചരക്കുനീക്കത്തിന്റെ 70 ശതമാനവും ഹൈ ആക്‌സില്‍ ലോഡ് വാഗണുകള്‍ വഴിയാക്കും.
2.മിഷന്‍ സീറോ ആക്‌സിഡന്റ്: ഇതിന് രണ്ട് ഉപ പദ്ധതികളുണ്ട്.
(1) ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കുക: ബ്രോഡ്‌ഗേജ് പാതകളിലെ എല്ലാ ആളില്ലാ ലെവല്‍ ക്രോസിങുകളും അടുത്ത 3-4 വര്‍ഷംകൊണ്ട് പൂര്‍ണമായും ഇല്ലാതാക്കും. നൂതനമായ ധനകാര്യ സംവിധാനങ്ങളിലൂടെയാവും ഇതു സാധ്യമാക്കുക.
ടിസിഎഎസ്: ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം. അടുത്ത മൂന്നുവര്‍ഷത്തിനകം ഏറ്റവുമധികം തിരക്കുള്ള റൂട്ടുകളില്‍ ഇത് ഏര്‍പ്പെടുത്തും.
3. മിഷന്‍ പേസ്: സംഭരണത്തിലെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട ഈ പദ്ധതിവഴി 2016-17 ല്‍ 1500 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
4. മിഷന്‍ റഫ്ത്താര്‍: അടുത്ത 5 വര്‍ഷംകൊണ്ട് ചരക്ക് തീവണ്ടികളുടെ ശരാശരി വേഗം ഇരട്ടിയാക്കാനും സൂപ്പര്‍ ഫാസ്റ്റ്, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടേത് മണിക്കൂറില്‍ 25 കിമീ കണ്ട് വര്‍ധിപ്പിക്കാനും ലക്ഷ്യം.
5. മിഷന്‍ 100: സ്വകാര്യ ചരക്ക് ടെര്‍മിനലുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച നയം പരിഷ്‌കരിച്ച് കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. അടുത്ത രണ്ടുവര്‍ഷംകൊണ്ട് 100 റെയില്‍വേ ഗുഡ്‌സ് ഷെഡുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കും.
6. മിഷന്‍ ബിയോണ്ട് ബുക്ക് കീപ്പിങ്: റെയില്‍വേയുടെ അക്കൗണ്ടിങ് കൂടുതല്‍ കാര്യക്ഷമമാക്കും.
7. മിഷന്‍ കപ്പാസിറ്റി യൂട്ടിലൈസേഷന്‍: 2019 ഓട് കൂടി കമ്മീഷന്‍ ചെയ്യുന്ന ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത ചരക്ക് ഇടനാഴികള്‍ വഴി ചരക്ക് നീക്കം പരമാവധിയാക്കും.
Next Story

RELATED STORIES

Share it