malappuram local

റെയില്‍വേ പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

തിരൂര്‍: റെയില്‍വേ പദ്ധതികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എംപി നിര്‍ദേശം നല്‍കിയത്. 1.95 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന രണ്ടു നില കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി എംപിയും റെയില്‍വേ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. 76.77 ലക്ഷം ചെലവഴിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കുള്ള മേല്‍പ്പാലത്തിന്മേല്‍ എസ്‌കലേറ്റര്‍ സംവിധാനും ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനിയോട് ആവശ്യപ്പെട്ടു.
എസ്‌കലേറ്റര്‍ സംവിധാനത്തിന്റെ പകുതി ചെലവ് എംപി ഫണ്ടില്‍ നിന്ന് അനുവദിക്കാമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. കിഴക്ക് ഭാഗത്ത് പ്രവേശന കവാടത്തിനുള്ള പ്രൊപ്പോസല്‍ അധികൃതര്‍ക്ക് അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ എംപിയെ അറിയിച്ചു. വീതികൂട്ടൂന്ന തിരൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സി മമ്മുട്ടി എംഎല്‍എയും യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ്, ഡിആര്‍എം നരേഷ് ലാല്‍വാനി, ഡിവിഷണല്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ കെ പി ദാമോദരന്‍, അബൂബക്കര്‍ ഹാജി പങ്കെടുത്തു.
Next Story

RELATED STORIES

Share it