wayanad local

റെയില്‍വേ; ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം



കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റെയില്‍ പദ്ധതിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണയില്‍ പ്രതിഷേധിച്ച് യുഡിഎഫ്, എന്‍ഡിഎ ജില്ലാ ഘടകങ്ങള്‍ വെവ്വേറെ ആഹ്വാനം ചെയ്ത വയനാട് ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലയിലെവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായിട്ടില്ല. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, പനമരം, അമ്പലവയല്‍, കാട്ടിക്കുളം, പടിഞ്ഞാറത്തറ, വെള്ളമുണ്ട തുടങ്ങി ചെറുതും വലതുമായ അങ്ങാടികളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ വ്യപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു. ടൗണുകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. കലക്ടറേറ്റില്‍  50 ശതമാനത്തില്‍ താഴെ ജീവനക്കാരാണ് ജോലിക്കെത്തിയത്. ജില്ലയിലെവിടെയും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയല്ല. എന്നാല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വിസുകള്‍ തടസ്സപ്പെട്ടില്ല. കെ.എസ്.ആര്‍.ടി.സി. ഏതാനും ഗ്രാമീണ സര്‍വീസുകളും നടത്തി. കാറും ബൈക്കും ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ തടസമില്ലാതെ ഓടി. രാവിലെ കല്‍പ്പറ്റ ട്രാഫിക് ജങ്ഷനില്‍ വാഹനങ്ങള്‍ തടയാനുള്ള ശ്രമം ഡിവൈ.എസ്.പി. കെ മുഹമ്മദ്ഷാഫിയുടെ നേതൃത്വത്തില്‍ പോലിസ് ഇടപെട്ട് ഒഴിവാക്കി. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ടൗണുകളില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it