റെയില്‍വേ കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാക്കി

ന്യൂഡല്‍ഹി: റെയില്‍വേ കുറഞ്ഞ യാത്രാനിരക്ക് അഞ്ചു രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തി. മറ്റന്നാള്‍ മുതല്‍ ഇത് നിലവില്‍ വരും. തുടക്കത്തില്‍ സബര്‍ബന്‍ ഇതര സര്‍വീസുകള്‍ക്കാവും ഇത് ബാധകമാവുക. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാന്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയില്‍ നിന്ന് 10 രൂപയാക്കി ബജറ്റില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റിനു പകരം മിനിമം ടിക്കറ്റെടുത്ത് ആളുകള്‍ പ്ലാറ്റ്‌ഫോമില്‍ കയറാന്‍ തുടങ്ങിയതിനാലാണ് നിരക്ക് ഉയര്‍ത്തുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.
Next Story

RELATED STORIES

Share it