kozhikode local

റെയില്‍വേ ഒന്നാം ഓവര്‍ ബ്രിഡ്ജ് റോഡ് അപകടാവസ്ഥയില്‍



കോഴിക്കോട്: രാജ്യാന്തര നിലവാരത്തിലേക്ക് പറക്കുന്ന കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്് നാണക്കേടാവുകയാണ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള ഈ ഒന്നാം ഗേറ്റ് ഓവര്‍ ബ്രിഡ്ജ്. നഗരത്തില്‍ ആദ്യം സ്ഥാപിച്ച മേല്‍പാലത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാകുന്നു. റെയില്‍പാത വൈദ്യുതീകരണത്തിനായി പാലം ഉയര്‍ത്തിയ ശേഷവും പാലത്തിലെയും റോഡിലെയും കുഴികള്‍ നികത്താനോ റോഡ് ടാര്‍ ചെയ്ത് ഗതാഗതം സുഖകരമാക്കാനോ ആരും എത്തിയില്ല. പാളയത്തില്‍ നിന്നും വലിയങ്ങാടിയുടെ അവസാനം വരെ വളവുകളും തിരിച്ചലുകളുമില്ലാതെ ബ്രിട്ടീഷുകാര്‍ പണിത പാതയില്‍ ഒന്നാം റെയില്‍വേ ഗേറ്റ് അടച്ചുപൂട്ടി സ്ഥാപിച്ചതാണ് ഓവര്‍ ബ്രിഡ്ജ്. മലബാറിലെ തന്നെ ഏറ്റവും വലിയ അങ്ങാടിയിലേക്ക്് നൂറുകണക്കിന് വാഹനങ്ങളടക്കം സഞ്ചരിക്കേണ്ട പാതയാണിത്. എന്നാല്‍, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വിപുലീകരിച്ച് നാലാമതൊരു ഫഌറ്റ്‌ഫോറം കൂടി സ്ഥാപിച്ചതോടെ നാലാം റെയില്‍വേ ഫഌറ്റ്‌ഫോറത്തില്‍ വണ്ടിയിറങ്ങുന്ന യാത്രക്കാര്‍ക്കും നഗരത്തിലേക്ക് പ്രവേശിക്കാന്‍ ഈ ഓവര്‍ ബ്രിഡ്ജിലൂടെ വേണം. റെയില്‍വേ സ്‌റ്റേഷന്‍ റോഡിന്റെ തുടക്കം മുതല്‍ ചെമ്പോട്ടികളുടെ ലൈന്‍ ഇങ്ങനെ അപകടാവസ്ഥയിലായപ്പോള്‍ ടൈല്‍സ് പാകി യാത്രായോഗ്യമാക്കി. എന്നാല്‍, ഓവര്‍ബ്രിഡ്ജിന്റെ തുടക്കത്തില്‍ മാത്രമേ ടൈല്‍സ് വിരിച്ചുള്ളൂ. അതു കഴിഞ്ഞുള്ള ഭാഗത്ത് ഈയിടെ പ്രത്യക്ഷപ്പെട്ട ഗര്‍ത്തം വാഹനങ്ങള്‍ക്ക് മരണക്കെണിയായിരിക്കുന്നു. നാലാം റെയില്‍വേ ഫഌറ്റ്‌ഫോറത്തിലേക്ക് തിരിയുന്ന സ്ഥലത്ത് വാഹനങ്ങള്‍ക്ക് യാതൊരു സിഗ്‌നലുകളുമില്ല.വലിയങ്ങാടിയില്‍ കെ പി കേശവമേനോന്‍ റോഡില്‍ എത്തിനില്‍ക്കുന്ന ഓവര്‍ബ്രിഡ്ജിന്റെ അറ്റകുറ്റപണികള്‍ ഇതുവരെയും ഒരു മരാമത്ത് വകുപ്പിന്റെയും ശ്രദ്ധയില്‍പെട്ടില്ലായെന്നത് അദ്ഭുതമാണ്. പണ്ടൊക്കെ ഓവര്‍ബ്രിഡ്ജ് റോഡ് പൊട്ടിപ്പൊളിയുന്നതിന് കാരണം പറഞ്ഞിരുന്നത് കാളവണ്ടികളെയും കൈവണ്ടികളെയുമായിരുന്നു ഈ രണ്ട് വാഹനങ്ങളും ഇതുവഴി യാത്ര നിര്‍ത്തിയിട്ട് കാലമേറെയായി.പാലത്തിന്റെ കൈവരികളും നടപ്പാതയും പലയിടത്തും തകര്‍ന്നിട്ടുമുണ്ട്. ഓവര്‍ബ്രിഡ്ജ് ഇക്കണക്കിന് ശ്രദ്ധിക്കാതെ പോയാല്‍ നിലംപതിച്ചാലും അദ്ഭുതപ്പെടാനൊന്നുമില്ല.
Next Story

RELATED STORIES

Share it