palakkad local

റെയില്‍വേ അവഗണന; ട്രെയിന്‍ തടയല്‍ സമരം ഇന്ന്‌

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി പാതയില്‍ അമൃത എക്‌സപ്രസ് സര്‍വീസ് ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പുതുനഗരം, കൊല്ലങ്കോട് സ്‌റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ട്രെയിന്‍ തടയല്‍ സമരം നടത്തും.
രാവിലെ 8.30ന് പാലക്കാട് നിന്നെത്തുന്ന അമൃത എക്‌സ്പ്രസിന് ഊട്ടറ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞാണ് പ്രദേശവാസികള്‍ പ്രതിഷേധ സമരത്തിനോരുങ്ങുന്നത്.
ജില്ലയിലെ എംപിമാരും ജനപ്രകിനിധികളും സമരത്തിന് നേതൃത്വം നല്‍കും.
പാലക്കാട്-പൊള്ളാച്ചി പാതയിലെ പ്രധാന സ്റ്റേഷനുകളില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സറ്റോപ് അനുവദിക്കണമെന്നും പാത പുതുക്കിപ്പണിയുന്നതിന് മുമ്പ് ഇതുവഴി സര്‍വ്വീസ് നടത്തിയിരുന്ന എല്ലാ പാസഞ്ചര്‍ ട്രെയിനുകളും പുനസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ബ്രോഡ്‌ഗേജ് ആക്കിയ ശേഷം നേരത്തെ നിരവധി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന പാതയിലിപ്പോള്‍ മൂന്നെണ്ണം മാത്രമാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പാലക്കാട്-തിരിച്ചന്തൂര്‍ ട്രെയിനിനുമാത്രമാണ് നിലവില്‍ കൊല്ലങ്കോട് സ്‌റ്റോപ്പുള്ളത്.
അമൃതക്ക് പാലക്കാട് കഴിഞ്ഞാല്‍ പൊള്ളച്ചിയില്‍ മാത്രമാണ് സ്റ്റോപ്പ്. 500 കോടിയിലേറെ  ചെലവിട്ട് നവീകരണം നടത്തിയ പാലക്കാട്-പൊള്ളാച്ചി പാതയില്‍ മതിയായ ട്രെയിനുകള്‍ ഇല്ലാത്തത്തും, ഉള്ള ട്രെയിനുകള്‍ക്ക്  വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാത്തതിനുമെതിരെ ജനകീയ സമരം ശക്തമാവുകയാണ്. ഇതിന്റെ തുടക്കമെന്നോണമാണ് ഇന്ന് ഊട്ടറയില്‍ നടക്കുന്ന പ്രതിഷേധ സമരം.
Next Story

RELATED STORIES

Share it