ernakulam local

റെന്റ് എ കാര്‍ ഇടപാടിന്റെ മറവില്‍ തട്ടിപ്പ്



ആലുവ: ആഡംബര കാറുകള്‍ വാടകക്ക് നല്‍കുന്ന സംഘങ്ങള്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പരാതിയുമായി രംഗത്ത്. ആലുവ യു സി കോളജ് തോട്ടക്കാട്ടുകര സ്വദേശികളായ രണ്ട് പേരാണ് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയത്. ഏറെ നാളായി കാര്‍ വാടകയ്ക്ക് നല്‍ക്കുകയും എടുക്കുകയും ചെയ്യുന്ന സംഘം നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ വാടകക്കെടുത്ത് വേറെ ചില റെന്റ് എ സംഘങ്ങള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങി പണയത്തിന് നല്‍കിയ ശേഷം മുങ്ങുകയായിരുന്നു. ഇത്തരത്തില്‍ 35ല്‍ പരം പേരുടെ 80 ല്‍ പരം വാഹനങ്ങള്‍ നഷ്ടപ്പെട്ടതായിട്ടാണ് സൂചന. ജില്ലക്കകത്തും പുറത്തുമുള്ള പലരും തട്ടിപ്പിനിരയായിട്ടുണ്ട്. ആലുവ പെരുമ്പാവൂര്‍ ഭാഗത്തെ നിരവധി വാഹന വാടക ഇടപാടുകാരും ഈ തട്ടിപ്പിനിരയായിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ പ്രതികള്‍ക്ക് ചില വാഹന ഇടപാടുകാരുടെ സഹായങ്ങളും ലഭിച്ചതായി വ്യക്തമായിട്ടുണ്ട്. റെന്റെ വാഹനസഘങ്ങള്‍ സാധാരണ രീതിയില്‍ വാഹനങ്ങളെടുത്ത് മുങ്ങുന്ന സംഭവത്തില്‍ നിന്നും മാറിയ വ്യത്യസ്ഥമായി റെന്റെ സംഘങ്ങളില്‍ നിന്നു തന്നെ കൂട്ടത്തോടെ വാഹനങ്ങള്‍ കൈക്കലാക്കിയാണിപ്പോള്‍ തട്ടിപ്പ് നടന്നിട്ടുള്ളത്. നഷ്ടമായ ചില വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറടക്കം നീക്കം ചെയ്തതായും വ്യക്തമായിട്ടുണ്ട്. കേസില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട.
Next Story

RELATED STORIES

Share it