Flash News

റെഡ് ബുള്‍ ക്രിക്കറ്റ് : രണ്ട് ദക്ഷിണേന്ത്യന്‍ കോളജുകള്‍ ദേശീയ ഫൈനലില്‍



കൊച്ചി: സര്‍വകലാശാല ക്രിക്കറ്റ് ടീമുകള്‍ക്കുള്ള ഏക ആഗോള ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ റെഡ്ബുള്‍ കാംപസ് ക്രിക്കറ്റിന്റെ ദേശീയ ഫൈനലിന് ദക്ഷിണേന്ത്യയില്‍ നിന്ന് രണ്ട് കോളജുകള്‍ യോഗ്യത നേടി. വിശാഖപട്ടണത്തെ രഘു എന്‍ജിനീയറിങ് കോളജും ചെന്നൈ ലയോള കോളജുമാണ് നാഷനല്‍ ഫൈനലില്‍ പ്രവേശിച്ച ദക്ഷിണേന്ത്യന്‍ കോളജുകള്‍. മെയ് 29 മുതല്‍ ജൂണ്‍ 2 വരെയാണ് ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍. ഛണ്ഡിഗഡ് സെക്ടര്‍ 16 സ്റ്റേഡിയം, ബല്‍വാര സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍. ചെന്നൈയില്‍ നടന്ന പ്ലേഓഫില്‍ ബാംഗ്ലൂര്‍ പ്രസിഡന്‍സി കോളേജിനെതിരെ 70 റണ്‍സിന്റെ ആധികാരിക വിജയം നേടിയാണ് രഘു എന്‍ജിനീയറിംഗ് കോളേജ് ഫൈനലില്‍ കടന്നത്. കോയമ്പത്തൂര്‍ പിഎസ്ജി ആര്‍ട്‌സ് കോളേജിനെ തോല്‍പിച്ചാണ് ചെന്നൈ ലയോള കോളേജ് ദേശീയ ഫൈനലില്‍ ഇടം നേടിയത്.
Next Story

RELATED STORIES

Share it