Flash News

റെഡ് അലര്‍ട്ട് കിട്ടിയതിന് ശേഷം മാത്രം ഒഴിപ്പിക്കല്‍; സ്‌കൂബ് ഡൈവിങ് ടീമിനെ വിന്യസിക്കും

റെഡ് അലര്‍ട്ട് കിട്ടിയതിന് ശേഷം മാത്രം ഒഴിപ്പിക്കല്‍;  സ്‌കൂബ് ഡൈവിങ് ടീമിനെ വിന്യസിക്കും
X

കൊച്ചി: ഓറഞ്ച് അലര്‍ട്ട് മുന്‍കരുതല്‍ നടപടിയുടെ ഭാഗം മാത്രമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍. റെഡ് അലര്‍ട്ട് കിട്ടിയതിന് ശേഷം ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം മാത്രമാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുക. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം ഇടുക്കിയിലേക്ക് തിരിച്ചിട്ടുണ്ട്. 165 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ അയച്ചത്. അണക്കെട്ട് തുറക്കുന്നപക്ഷം വെള്ളം ഉയരാന്‍ ഇടയുള്ള സ്ഥലങ്ങള്‍ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ എട്ടിടങ്ങളിലും എറണാകുളം ജില്ലയില്‍ 14 ഇടങ്ങളുമാണ് ഇങ്ങനെ കണ്ടെത്തിയിരിക്കുന്നത്. ഇവയെ പ്രത്യേക സെക്ടറുകളാക്കി തിരിച്ച് ചെറുതോണി മുതല്‍ ഏലൂര്‍ വരെ അമ്പതോളം സ്‌കൂബ ഡൈവിങ് ടീമിനെ വിന്യസിക്കും. അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് ഫയര്‍ഫോഴ്‌സ് സംഘം പുറപ്പെട്ടത്.
Next Story

RELATED STORIES

Share it