Second edit

റെഡ്‌ക്രോസ്‌

യുദ്ധമേഖലകളില്‍ റെഡ്‌ക്രോസിന്റെ അടയാളം ബഹുമാനത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. അവര്‍ പരിക്കേറ്റവരെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരാണ്. അതിനാല്‍ റെഡ്‌ക്രോസിന്റെ സന്നദ്ധപ്രവര്‍ത്തകരുടെ നേരെ ആരും അതിക്രമം കാണിക്കാറില്ല. എന്നാല്‍, സമീപകാലത്ത് പല സംഘര്‍ഷമേഖലകളിലും റെഡ്‌ക്രോസ് അടക്കമുള്ള ആതുരസേവനരംഗത്തെ സന്നദ്ധസംഘടനകളും പ്രതിസന്ധിയിലാണ്. സിറിയ പോലുള്ള പ്രദേശങ്ങളില്‍ വിദൂരത്തു നിന്നു നിയന്ത്രിക്കുന്ന ഡ്രോണുകളും വിമാനങ്ങളും ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ പലപ്പോഴും സന്നദ്ധപ്രവര്‍ത്തകരും ആശുപത്രികളും ആക്രമണത്തിന് ഇരയാവുന്നു. സംഘര്‍ഷമേഖലകളിലെ ആതുരസേവന പ്രവര്‍ത്തനം അതീവ പ്രയാസകരമായിവരുകയാണെന്നു പ്രമുഖ സന്നദ്ധസേവന സംഘടനകള്‍ സാക്ഷ്യപ്പെടുത്തുന്നു. അഫ്ഗാനിസ്താനിലെ മസാരെ ശരീഫില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്ന റെഡ്‌ക്രോസിന്റെ ആശുപത്രി ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍ ആയപ്പോഴേക്കും ആശുപത്രിയിലെ ഏഴു സന്നദ്ധപ്രവര്‍ത്തകരാണ് തോക്കിനിരയായത്. ഈ സ്ഥിതിയില്‍ രംഗംവിടാനാണ് അവിടെ റെഡ്‌ക്രോസ് തീരുമാനിച്ചത്. റെഡ്‌ക്രോസ് മാത്രമല്ല, മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേഴ്‌സ് പോലുള്ള മറ്റു സന്നദ്ധസംഘടനകളും പ്രതിസന്ധിയിലാണ്. 2015ല്‍ കുന്ദുസില്‍ അവരുടെ ആശുപത്രി ബോംബിട്ടു തകര്‍ത്തത് അമേരിക്കന്‍ സേനയാണ്. 42 സ്റ്റാഫംഗങ്ങളും നിരവധി രോഗികളും ആക്രമണത്തില്‍ മരിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനവും അതോടെ നിലച്ചു.
Next Story

RELATED STORIES

Share it