റെഡ്ഡി സഹോദര പ്രഭാവത്തില്‍ ഹൈദരാബാദ് കര്‍ണാടക

ബംഗളൂരു: ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഹൈദരാബാദ് കര്‍ണാടകയില്‍ ബെല്ലാരിയിലെ വിവാദമായ റെഡ്ഡി സഹോദരന്‍മാരെ മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പു പ്രചാരണം ബിജെപിക്ക് വന്‍തോതില്‍ നേട്ടമുണ്ടാക്കി.
2013ലെ ആറു സീറ്റുകളില്‍ നിന്ന് ഇത്തവണത്തെ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ 12 സീറ്റുകളോടെ വലിയ മുന്നേറ്റമാണു ബിജെപി നടത്തിയത്. 20 സീറ്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ പോലും 2013ലെ 23 സീറ്റ് എന്ന നേട്ടത്തില്‍ നിന്നു കോണ്‍ഗ്രസ് പിറകോട്ട് പോയി.
ഈ മേഖലയില്‍ 2013ലെ അഞ്ചു സീറ്റുകളില്‍ നിന്നു ജെഡിഎസ് മൂന്നിലേക്ക് ചുരുങ്ങി. ജെ സോമശേഖര റെഡ്ഡിയും കരുണാകര റെഡ്ഡിയും യഥാക്രമം ബെല്ലാരി സിറ്റി, ഹരാപനഹള്ളി എന്നിവിടങ്ങളില്‍ അനായാസമായാണ് വിജയിച്ചത്.
Next Story

RELATED STORIES

Share it