Flash News

റെക്കോഡ് ഭേദിച്ച് വണ്‍മില്യണ്‍ ഗോള്‍ കാംപയിന്‍



തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന്, ആവേശമുയര്‍ത്തി കക്ഷിരാഷ്ട്രീയഭേദമില്ലാതെ കേരളം ഒന്നടങ്കം ഗോളടിച്ചപ്പോള്‍ പിറന്നത് റെക്കോഡ് ഗോളുകള്‍. 3,36,746 ഗോളടിച്ചു കോഴിക്കോട് ജില്ലയാണ് ഒന്നാമതെത്തിയത്. 2,52,137 ഗോളടിച്ചു മലപ്പുറം ജില്ല രണ്ടാംസ്ഥാനവും 2,35,227 ഗോളുമായി കണ്ണൂര്‍ ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കിയതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച കോര്‍പറേഷനും മുനിസിപ്പാലിറ്റിയും കോഴിക്കോട് തന്നെയാണ്. സംസ്ഥാനത്താകമാനം 19,62,675 ഗോളുകളാണ് അടിച്ചത്. ഒന്നാമതെത്തിയവര്‍ക്കുള്ള സമ്മാനവിതരണം വരുംദിവസങ്ങളില്‍ നടക്കുമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട്- 3,36,746, മലപ്പുറം- 2,52,137, കണ്ണൂര്‍- 2,35,227, തിരുവനന്തപുരം- 2,05,746, കൊല്ലം- 9,0480, കോട്ടയം- 90,426, പത്തനംതിട്ട- 81,846, എറണാകുളം- 1,17,871, ആലപ്പുഴ- 1,05,779, ഇടുക്കി- 1,01,723, കാസര്‍കോട്- 1,52,552, വയനാട്- 78,304, തൃശൂര്‍- 61,157, പാലക്കാട്- 52,681. കൂടുതല്‍ ഗോളടിച്ച കോര്‍പറേഷന്‍- കോഴിക്കോട് 72081, മുനിസിപ്പാലിറ്റി- ഫറോക്ക് 18618, പഞ്ചായത്ത്- ചെങ്ങള കാസര്‍കോട് 17745, സെന്റര്‍- കോഴിക്കോട് ബീച്ച് 10108, ഗവ. എന്‍ജിനീയറിങ് കോളജ്- കോഴിക്കോട് 4514, സ്‌കൂള്‍- ടിഐഎച്ച്എസ്എസ് നായന്‍മാര്‍മൂല, കാസര്‍കോട് 5429.
Next Story

RELATED STORIES

Share it