റെക്കോഡുകള്‍ സാക്ഷി; ടെസ്റ്റ് പരമ്പര കിവീസ് തൂത്തുവാരി

ഹാമില്‍റ്റണ്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടു മല്‍സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ആതിഥേയരായ ന്യൂസിലന്‍ഡ് 2-0നു തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് കിവീസ് പരമ്പര കൈക്കലാക്കിയത്. രണ്ടാമിന്നിങ്‌സില്‍ ലങ്ക നല്‍കിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നാലാംദിനമായ ഇന്നലെ കളത്തിലിറങ്ങിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കേ ലക്ഷ്യം കാണുകയായിരുന്നു.
കരിയറിലെ മികച്ച ഫോമില്‍ ബാറ്റേന്തുന്ന കെയ്ന്‍ വില്യംസണിന്റെ (108*) അപരാജിത സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് അനായാസം ജയം സമ്മാനിച്ചത്. ഇന്നലത്തെ ഇന്നിങ്‌സിലൂടെ വില്യംസ ണ്‍ രണ്ട് പുതിയ റെക്കോഡുകള്‍ക്ക് അര്‍ഹനായി. ഒരു കലണ്ടര്‍ വ ര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന (അഞ്ച് സെഞ്ച്വ റി) ന്യൂസിലന്‍ഡ് താരം, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ന്യൂസിലന്‍ഡിനു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം (1172) എന്നീ റെക്കോഡുകളാണ് വില്യംസണ്‍ തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. കൂടാതെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (അഞ്ച് സെഞ്ച്വറി) റെക്കോഡിനൊപ്പമെത്താനും വില്യംസണിനു സാധിച്ചു. 12 മല്‍സരങ്ങളില്‍ നിന്നാണ് സ്മിത്ത് ഈ നേട്ടം കൈവരിച്ചതെങ്കില്‍ എട്ടു കളികളില്‍ നിന്നാണ് വില്യംസണ്‍ റെക്കോഡിനൊപ്പമെത്തിയത്.
ഈ റെക്കോഡുകള്‍ക്കൊപ്പം കരിയറിലാദ്യമായി ഐസിസി ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.
164 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് വില്യംസണ്‍ കരിയറിലെ 13ാം ടെസ്റ്റ് സെഞ്ച്വറി പിന്നിട്ടത്.
Next Story

RELATED STORIES

Share it