റുവാണ്ട: ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

കിഗാലി: പ്രസിഡന്റ് പോള്‍ കഗാമിയുടെ ഓഫിസ് കാലാവധി നീട്ടുന്നതിനുള്ള ഭരണഘടനാ ഭേദഗതി റുവാണ്ടന്‍ ജനത അംഗീകരിച്ചതായി പ്രാഥമിക ജനഹിതപരിശോധനാഫലം. പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴം അവസാനിക്കുന്ന 2017ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അനുമതി നല്‍കുന്ന ഭരണഘടനാ ഭേദഗതിക്ക് 98 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഭേദഗതി പാസാവുകയാണെങ്കില്‍ 58കാരനായ കഗാമിക്ക് 2034 വരെ പ്രസിഡന്റ് പദവിയില്‍ തുടരാനാവും. യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും വിമര്‍ശനങ്ങള്‍ക്കിടെയാണ് ഭരണഘടനാ ഭേദഗതിയില്‍ ഹിതപരിശോധന നടന്നത്. 30 ജില്ലകളില്‍ ഫലം പുറത്തുവന്ന 21 ജില്ലകളിലും 70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it