World

റുമാനിയന്‍ എംബസി ജറുസലേമിലേക്ക് മാറ്റാന്‍ നീക്കം

ബുക്കാറസ്റ്റ്: ഇസ്രായേലിലെ റുമാനിയന്‍ എംബസി ജറുസലേമിലേക്കു മാറ്റാന്‍ തീരുമാനിച്ചതായി റുമാനിയന്‍ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും പാര്‍ലമെന്റ് ഉപരിസഭയുടെ സ്പീക്കറുമായ ലിവ്യു ഡ്രാഗ്നിയ. ഈ ആവശ്യം ഉന്നയിച്ചുള്ള പ്രമേയത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു.റുമാനിയന്‍ ഭരണഘടന പ്രകാരം എംബസി മാറ്റിസ്ഥാപിക്കാനുള്ള അധികാരം പ്രസിഡന്റ് ക്ലോസ് ജോഹാനിസിനാണ്. എന്നാല്‍, താനുമായി ഇക്കാര്യം കൂടിയാലോചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. റുമാനിയന്‍ സര്‍ക്കാരോ വിദേശകാര്യ മന്ത്രാലയമോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it