malappuram local

റുഖിയ മപ്രത്തിന് കണ്ണീരോടെ വിട

എളമരം: വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടേറിയറ്റംഗവും പൊതു പ്രവര്‍ത്തകയുമായ റുഖിയ മപ്രത്തിന് ജന്മ നാടും സഹപ്രവര്‍ത്തകരും കണ്ണീരോടെ വിട നല്‍കി. പരേതനായ പനമ്പുറത്ത് ആലിയുടെയും ഉമ്മാച്ചയുടെയും മകളായ റുഖിയ നാട്ടുകാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പൊതുപ്രവര്‍ത്തകയായിരുന്നു. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ അങ്കണവാടി ജോലി ഉപേക്ഷിച്ച റുഖിയ തുടര്‍ന്നങ്ങോട്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായിരുന്നു.
പാര്‍ട്ടിയുടെ വനിതാ വിഭാഗത്തെ സംഘടിപ്പിക്കുന്നതിന് കൊണ്ടോട്ടി മണ്ഡലത്തിലും ജില്ലയിലും നേതൃപരമായ പങ്ക് നിര്‍വഹിച്ചു. എസ്ഡിപിഐ വനിതാ വിഭാഗം മലപ്പുറം ജില്ലാ അഡ്‌ഹോക് കമ്മിറ്റി വൈസ് പ്രസിഡന്റ്, വനിതാ ലീഗ് മപ്രം ബ്രാഞ്ച് പ്രസിഡന്റ്, കുടുംബശ്രീ എഡിഎസ് തുടങ്ങിയ ചുമതലകള്‍ വഹിച്ച റുഖിയ ജീവിതത്തിന്റെ അവസാന നിമിഷം വരെ കര്‍മരംഗത്ത് സജീവമായി.
ഇവരുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അനുശോചനമറിയിച്ചു. എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവി, ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, വൈസ് പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ ഹഖ്, ജനറല്‍ സെക്രട്ടറി പി ദാവൂദ്, ഖജാഞ്ചി എ ൈസതലവി ഹാജി, സെക്രട്ടറിമാരായ ഷൗക്കത്ത് കരുവാരക്കുണ്ട്, ബഷീര്‍ പൂവില്‍, പോപുലര്‍ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി പി പി ബഷീര്‍, സംസ്ഥാന സമിതി അംഗം പി പി റഫീഖ്, ജില്ലാ സെക്രട്ടറി സുജീര്‍, എന്‍ഡബ്ല്യുഎഫ് ദേശീയ പ്രസിഡന്റ് എ സൈനബ, സംസ്ഥാന സമിതി അംഗം പി കെ റംല, വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ആരിഫ, ജനറല്‍ സെക്രട്ടറി സുനിയ്യ എന്നിവര്‍ പരേതയുടെ വസതി സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it