Idukki local

റീ ടാറിങില്‍ അപാകത; അധികൃതര്‍ പരിശോധന നടത്തി

നെടുങ്കണ്ടം: റീ ടാറിങില്‍ അപാകതയെന്ന് ആരോപണം. കുമളി- പൂപ്പാറ സംസ്ഥാന പാതയിലെ റീടാറിങാണ് ഗുണനിലവാരം ഇല്ലാത്തതായി ആക്ഷേപം ഉയര്‍ന്നത്. ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത ഭാഗങ്ങള്‍ റബറൈസ്ഡ് റോഡിന്റെ നിലവാരം പുലര്‍ത്തുമ്പോള്‍ ഇന്നലെയും ഇന്നുമായി ചെയ്ത ഭാഗങ്ങളിലാണ് ഗുണനിലവാരമില്ലായ്മ കണ്ടെത്തിയത്. കാലുകൊണ്ട് തള്ളിയാല്‍ പോലും ഇളകുന്ന രീതിയിലാണ് വശങ്ങളിലെ ടാറിങ്. റോഡ് നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസില്‍ അറിയിച്ചത് അനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരുടെ പരാതിയില്‍ കഴമ്പുള്ളതായി ബേ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി. 2007ല്‍ നിര്‍മിച്ച റോഡില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ റീടാറിങ്. കുമളി മുതല്‍ പൂപ്പാറ വരെ മൂന്ന് റീച്ചുകളിലായി നടത്തുന്ന റീ ടാറിങില്‍ 13 കോടി രൂപയാണ് വിനിയോഗിക്കുന്നത്. പൂപ്പാറ വരെയുള്ള റീച്ചില്‍ ഉടുമ്പന്‍ചോലയില്‍ നിന്നുമാണ് ടാറിങ് ജോലികള്‍ ആരംഭിച്ചത്. കല്‍ക്കൂന്തല്‍ മുതല്‍ പടിഞ്ഞാറേക്കവല വരെ ഒരു വശം ടാറിങ് നടത്തിയ ശേഷം ഇന്നലെയാണ് മറുവശം ടാറിങ് ആരംഭിച്ചത്. ഈ ഭാഗമാണ് ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയത്.
Next Story

RELATED STORIES

Share it