Flash News

റീസര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കും: റവന്യൂമന്ത്രി



തിരുവനന്തപുരം: റീസര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അതിനായി ഏതു സംവിധാനത്തെക്കുറിച്ചും ആലോചിക്കുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ദശാബ്ദങ്ങളായി നടക്കുന്ന റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിന്റെ അസംതൃപ്തി സമൂഹത്തില്‍ നിലനില്‍ക്കുകയാണ്. ആധുനിക രീതിയിലുള്ള സര്‍വേ പരിശീലനത്തിനുവേണ്ടി പനമ്പള്ളി നഗറിലെ ഐഎല്‍ഡിഎം കാംപസില്‍ മോഡേണ്‍ ഗവണ്‍മെന്റ് റിസര്‍ച്ച് ആന്റ് ട്രെയിനിങ് സെന്റര്‍ ഫോര്‍ സര്‍വേ എന്ന സ്ഥാപനത്തിന്റെ ശിലാസ്ഥാപനവും നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ജീവനക്കാര്‍ ഉപജീവനമാര്‍ഗം മാത്രമായി തൊഴിലിനെ കാണരുതെന്നും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാന്‍ കൂടി പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it