malappuram local

റീസര്‍വേ അപാകത പരിഹരിക്കാന്‍ താലൂക്ക് തലത്തില്‍ അദാലത്ത് നടത്തണം



തിരൂരങ്ങാടി: റീസര്‍വേ നടത്തിയതിലെ അപാകത പരിഹരിക്കുന്നതിനായി  താലൂക്ക് തലത്തില്‍ അദാലത്ത് നടത്തണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി. ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും വെളളിലക്കാട് ലീഗല്‍ സര്‍വീസ് സെന്റര്‍ ഫോര്‍ വുമണ്‍ കമ്മിറ്റിയും സംയുക്തമായാണു നിവേദനം നല്‍കിയത്. റീസര്‍വേയിലെ അപാകത പരിഹരിച്ചു കിട്ടുന്നതിനായി അപേക്ഷ നല്‍കി മാസങ്ങളായി കാത്തിരിക്കുന്ന അവസ്ഥയാണ്. ഇതു സംബന്ധിച്ച് താലൂക്കിലെ എട്ട് വില്ലേജുകളില്‍ നിന്നായി 3176 പരാതികളാണ് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. പരാതി പരിഹരിക്കപ്പെടാത്തതിനാല്‍ പരാതിക്കാര്‍ക്ക് നികുതി അടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വിദ്യാര്‍ഥികള്‍ക്കും മറ്റും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ നല്‍കിയാല്‍ നികുതി അടക്കാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്ത അവസ്ഥയുണ്ട്.  തീര്‍പ്പാക്കാതെ കിടക്കുന്ന അപേക്ഷകള്‍ മുഴുവന്‍ പരിഹരിക്കുന്നതിന് ഏറെ കാലതാമസം വരുമെന്നിരിക്കെ ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി പ്രശ്‌നം സമയബന്ധിതമായി അദാലത്തിലൂടെ പരിഹരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ സൈനബ ചുളളിപ്പാറ, എ പി ഫാത്തിമ, വി ഖാദര്‍ ഹാജി, ജി കെ ദിനേശന്‍, കുന്നത്തേരി മുഹമ്മദ് ഹാജി, പി കെ അബൂബക്കര്‍ പളളിപ്പടി, കെകെ കോയക്കുട്ടി ചുളളിപ്പാറ, അപ്പു പാച്ചേരി എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it