Flash News

റിസര്‍വ് ബാങ്ക് ഗവര്‍ണറെ പാര്‍ലമെന്ററി സമിതി വീണ്ടും വിളിപ്പിച്ചു



ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വീണ്ടും ഹാജരാവണമെന്ന് ധനകാര്യ പാര്‍ലമെന്ററി സമിതി. മെയ് 25ന് സമിതിക്ക് മുമ്പില്‍ ഹാജരാവാനാണ് പട്ടേലിനോട് ആവശ്യപ്പെട്ടത്. റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിപ്പിക്കുന്നതിനെ സമിതിയിലെ ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. എന്നാല്‍, സമിതി അംഗമായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും മറ്റും നിര്‍ദേശം ബിജെപി അംഗങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it