റിസര്‍വ് ബാങ്ക് ഗവര്‍ണര്‍: നാലുപേരുടെ പട്ടിക തയ്യാറാക്കി

ന്യൂഡല്‍ഹി: രഘുറാം രാജന്‍ സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലേക്കു നാലുപേരുടെ ചുരുക്കപ്പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ രാകേഷ് മോഹന്‍, സുബിര്‍ ഗോകന്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ എന്നിവരാണു പട്ടികയില്‍. അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മോണിറ്ററി പോളിസി കമ്മിറ്റി വൈകാതെ യോഗംചേരും. സപ്തംബറിലാണ് രഘുറാം രാജന്റെ കാലാവധി അവസാനിക്കുക. സര്‍ക്കാരിന്റെ അതൃപ്തി നേടിയ രഘുറാം രാജന്‍ പദവിയില്‍ തുടരാനില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിലാണു പകരക്കാരനെ പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it