Alappuzha local

റിസര്‍വ് ജീവനക്കാര്‍ വേതനം കൈപ്പറ്റാതെ മടങ്ങി

മണ്ണഞ്ചേരി: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട റിസര്‍വ് ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം. റിസര്‍വ് ജീവനക്കാര്‍ വേതനം കൈപ്പറ്റാതെ മടങ്ങി. കലവൂര്‍ ഗവ. ഹൈസ്‌കൂളില്‍ പോളിങിനു ശേഷം വൈകീട്ട് ആറോടെയാണു സംഭവം. ആര്യാട് ബ്ലോക്കിലെ വിവിധ തിരഞ്ഞെടുപ്പ് ബൂത്തുകളിലേക്കു ജോലിക്കായി നിയോഗിച്ച റിസര്‍വ് ജീവനക്കാരാണു വേതനം കൈപ്പറ്റാതെ മടങ്ങിയത്. ഒരു ദിവസം 500 രൂപ പ്രകാരം പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും 350 രൂപ പ്രകാരം പോളിങ് ഓഫിസര്‍മാര്‍ക്കും നല്‍കുമെന്നായിരുന്നു തങ്ങളോടു പറഞ്ഞിരുന്നതെന്ന് റിസര്‍വ് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇതു യഥാക്രമം 350, 250 രൂപ മാത്രം നല്‍കൂ എന്നറിഞ്ഞതോടെയാണു തര്‍ക്കം ഉടലെടുത്തത്. ഏഴു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്കു മാത്രമേ ഈ തുക കൊടുക്കാന്‍ മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ ഉള്ളൂ എന്നായിരുന്നു ഔദേ്യാഗിക വിശദീകരണം.
എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ സമയം തങ്ങള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഓഫിസില്‍ ഇരുന്നതാണെന്നും വോട്ടെടുപ്പ് കഴിഞ്ഞിട്ടും തങ്ങളെ പോവാന്‍ അനുവദിച്ചില്ലെന്നും റിസര്‍വ് ജീവനക്കാര്‍ പറയുന്നു. ഈരാറ്റുപേട്ട, വൈക്കം, മൂവാറ്റുപുഴ അടക്കമുള്ള പ്രദേശത്ത് നിന്നുമുള്ള 45ഓളം ജീവനക്കാരാണ് ഡ്യൂട്ടിക്ക് എത്തിയത്. ഇതില്‍ ഭൂരിഭാഗവുംസ്ത്രീകളായിരുന്നു.
Next Story

RELATED STORIES

Share it