റിഷഭ് പാന്ത്- ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് സെന്‍സേഷന്‍

രാജ്‌കോട്ട്: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ കളിയിലെ തീപ്പൊരി ഇന്നിങ്‌സിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവതാരം റിഷഭ് പാന്ത്. കളിയില്‍ ഡല്‍ഹിക്ക് എട്ടു വിക്കറ്റിന്റെ അനായാസജയം സമ്മാനിച്ചത് പാന്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു.
ഓപണറായെത്തിയ താരം 40 പന്തില്‍ ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 69 റണ്‍സാണ് വാരിക്കൂട്ടിയത്. കളിയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടത് പാന്താണ്. മലയാളി വിക്കറ്റ്കീപ്പറും ഡല്‍ഹി താരവുമായ സഞ്ജു സാംസണിനുശേ ഷം ഐപിഎല്ലില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഇതോടെ 18കാരനായെ പാന്തിനെ തേടിയെത്തി. ഡല്‍ഹി ക്യാപ്റ്റനും മു ന്‍ ഇന്ത്യന്‍ പേസ് സ്റ്റാറു മായ സഹീര്‍ ഖാന്‍ മല്‍സരശേഷം പാന്തിനെ വാനോളം പുകഴ്ത്തിയിരുന്നു.
ഡല്‍ഹി ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോടാണ് തന്റെ പ്രകടനത്തിനു കടപ്പെട്ടിരിക്കുന്നതെന്ന് മല്‍സരശേഷം പാന്ത് പ്രതികരിച്ചു. ''ഇന്നിങ്‌സിന്റെ ഓരോ ഘട്ടത്തിലും ദ്രാവിഡ് എന്നോട് സംസാസിരിച്ചിരുന്നു. ടീമംഗങ്ങളായ ക്വിന്റണ്‍ ഡികോക്ക്, ജെ പി ഡുമിനി എന്നിവരില്‍ നിന്നു പരമാവധി കാര്യങ്ങള്‍ പഠിക്കണമെന്നാണ് അദ്ദേഹം എന്നോട് ഉപദേശിക്കാറുള്ളത്''- പാന്ത് വിശദമാക്കി.
ഈ വര്‍ഷം ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി മിന്നുന്ന പ്രകടനമാണ് പാന്ത് കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ടൂര്‍ണമെന്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ച പാന്ത് നമീബിയക്കെതിരായ സെമി ഫൈനലില്‍ സെഞ്ച്വറിയുമായും കസറി.
Next Story

RELATED STORIES

Share it