thrissur local

റിലീഫ് പ്രവര്‍ത്തനങ്ങളിലൂടെ മാള റെയ്ഞ്ച് മാതൃകയാവുന്നു



മാള: റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളിലൂടെ മാള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാതൃകയാകുന്നു. മദ്‌റസാധ്യാപകരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് റമദാന്‍ മാസത്തില്‍ മാള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഊന്നല്‍ നല്‍കിയത്. കഴിഞ്ഞ മൂന്ന്  വര്‍ഷമായി റെയ്ഞ്ചിന്റെ കീഴില്‍ റമദാന്‍ റിലീഫ്  പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്. ഈ വര്‍ഷം  ഉദാരമതികളില്‍ നിന്ന്  സമാഹരിച്ച 82000 രൂപ 56 ആളുകള്‍ക്കാണ് വിതരണം ചെയ്തത്. നോമ്പ് തുറക്കുന്നതിനും പെരുന്നാള്‍ ആഘോഷത്തിനുമുള്ള വിഭവങ്ങള്‍ വിതരണം  ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാള റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ റമദാന്‍  റിലീഫ് വിതരണവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തിയ പതിനാലാമത് ഇസ് ലാമിക്  കലാമേളയില്‍ ഖുര്‍ആന്‍ ഹിഫഌ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാരൂര്‍ ദാറുസ്സലാം മദ്‌റസ വിദ്യാര്‍ത്ഥി മുഹമ്മദ് ബിലാല്‍ ഫാറൂഖിനുള്ള അനുമോദനവും അന്നമനട ടൗണ്‍ മസ്ജിദില്‍ നടന്നു. സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്  മുഫത്തിഷ് യു ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മാള റെയ്ഞ്ച് പ്രസിഡന്റ് ജസീര്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. കാരൂര്‍ ദാറുസ്സലാം മദ്‌റസ വിദ്യാര്‍ത്ഥി മുഹമ്മദ്  ബിലാല്‍ ഫാറൂഖ് ഖിറാഅത്ത് നടത്തി. റമദാന്‍ റിലീഫ് വിതരണോദ്ഘാടനം മാള മഹല്ല് പ്രസിഡന്റ് എ എ അഷറഫ് നിര്‍വ്വഹിച്ചു.സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തിയ പതിനാലാമത് ഇസ് ലാമിക്  കലാമേളയില്‍ ഖുര്‍ആന്‍ ഹിഫഌ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാരൂര്‍ ദാറുസ്സലാം മദ്‌റസ വിദ്യാര്‍ത്ഥി മുഹമ്മദ് ബിലാല്‍ ഫാറൂഖിനെ മാള റെയ്ഞ്ച് ട്രഷറര്‍ വി എ മൊയ്തീന്‍ ഹാജി   അനുമോദിച്ചു. ചാലക്കുടി ടൗണ്‍ മസ്ജിദ് ചീഫ് ഇമാം കെ എസ് ഹുസൈന്‍ ബാഖവി ദുആ നടത്തി. റെയ്ഞ്ച് സെക്രട്ടറി മുഹമ്മദ് കോയ ബാഖവി, ആര്‍ പി കബീര്‍ ഫൈസി, എം എച്ച് ഫൈസല്‍, ഉമ്മര്‍  ഫൈസി, ഷറഫുദ്ധീന്‍ സഅദി, സിദ്ധീഖ് മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it