thrissur local

റിലയന്‍സ് കേബിള്‍ ഇടപാട് : ക്രമക്കേടുകള്‍ മറച്ചുവയ്ക്കാന്‍ കോര്‍പറേഷന്‍ ഗൂഢനീക്കം



തൃശൂര്‍: റിലയന്‍സ് കേബിള്‍ ഇടപാടുകളിലെ ക്രമക്കേടുകള്‍ മറച്ചുവയ്ക്കാന്‍ കാര്‍പ്പറേഷനില്‍ ഗൂഢനീക്കം. കേബിള്‍ വലിക്കുന്നതിന് മൂന്നുവര്‍ഷത്ത കാലപരിധിയുണ്ടെന്ന ദുര്‍വ്യാഖ്യാനവുമായി അജണ്ടയുമായി 20ന് കൗണ്‍സില്‍ യോഗം.കോര്‍പ്പറേഷന്‍ റോഡുകളില്‍ പോസ്റ്റുകള്‍ നാട്ടി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലക്കാന്‍ റിലയന്‍സിന് 15-11-2014 ല്‍ കൗണ്‍സില്‍ നല്‍കിയ അനുമതിയുടെ കാലാവധി 14.11.2017 ല്‍ തീരുന്നതിനാല്‍ കരാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അളന്നുതട്ടപ്പെടുത്തുന്നതിനും 14.11.2017ന് മുമ്പ് പ്രവര്‍ത്തി അവസാനിപ്പിക്കുന്നതിനും നടപടികള്‍ ആരംഭിക്കാനായി കൗണ്‍സില്‍ അനുമതിക്കായാണ് അജണ്ടയില്‍ ഒന്നാംനമ്പര്‍ വിഷയമായി കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്ക് വെച്ചിട്ടുള്ളത്.കേബിളിടാന്‍ അനുമതിക്കുള്ള നിബന്ധനകള്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള അജണ്ടയില്‍ വിവാദമായ റിലിയന്‍സ് ഇടപാടുകള്‍ സംബന്ധിച്ച് ഓഫിസ് കുറിപ്പുപോലുമില്ല.കേബിള്‍ വലിക്കുന്നതിന് മൂന്ന് കോടി രൂപ കോര്‍പ്പറേഷനില്‍ മൂന്നുവര്‍ഷത്തേക്കു പലിശയില്ലാതെ ഡെപ്പോസിറ്റ് ചെയ്യണമെന്ന് കൗണ്‍സില്‍ യോഗംനിശ്ചയിച്ച നിബന്ധനയെ ദുര്‍വ്യാഖ്യാനിച്ചാണ് കേബിളിടുന്നതിനുള്ള മൂന്ന് വര്‍ഷ കാലപരിധി കരാറാണെന്ന് പുതിയ വാദം ഉയര്‍ത്തികൊണ്ടുവന്നിട്ടുള്ളത്. അതേസമയം 19.12.2014ല്‍ റിലയന്‍സും കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഔദ്യോഗികമായി ഒപ്പിട്ട കരാറില്‍ നാലം നമ്പറായി കേബിള്‍ സ്ഥാപിക്കുന്നതിന് ആറ് മാസത്തെ കാലപരിധി വ്യക്തമായ എഴുതിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് കേബിളിടുന്ന പ്രവൃത്തി കോര്‍പ്പറേഷന് തൃപ്തികരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കണമെന്നും കരാറിലുണ്ട്.  ഈ കരാര്‍ വ്യവസ്ഥ പൂഴ്ത്തിയാണ് കൗണ്‍സില്‍ തീരുമാനത്തിന്റെ നിബന്ധനകള്‍ മാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.നിബന്ധനയിലെ തന്നെ രണ്ടാമത്തെ നിര്‍ദ്ദേശം മൂന്ന് വര്‍ഷത്തെ കാലാവധിക്ക്‌ശേഷം തുക തിരിച്ചുകിട്ടാന്‍ റിലയന്‍സ് സ്ഥാപിച്ച എല്ലാ പോസ്റ്റുകളും കേബിളുകളും നീക്കംചെയ്ത് സ്ഥലം പൂര്‍വ്വസ്ഥിതയില്‍ ആക്കണമെന്നും, 10 തുല്യഘഡുക്കളായാണ് ഡെപ്പോസിറ്റ് തുക തിരിച്ച് നല്‍കുകയെന്നും പറയുന്നുണ്ട്. റിലയന്‍സ് കേബിള്‍ ഇടപാട് പൂര്‍ണ്ണമായും വിവാദത്തിലാകുകയും അനുമതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ കൗണ്‍സില്‍ തീരുമാനമെടുക്കുകയും ചെയ്തിരിക്കേ റിലയന്‍സിന്റെ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിയമവിധേയമാക്കുന്നതാണ് അജണ്ട. അതംഗീകരിക്കുന്ന തീരുമാനം കോണ്‍ഗ്രസ്, ബിജെപി പ്രതിപക്ഷവാദങ്ങളെയെല്ലാം ദുര്‍ബലമാക്കും.
Next Story

RELATED STORIES

Share it