thrissur local

റിലയന്‍സ് കേബിള്‍ അഴിമതി: വിവാദ മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി യോഗം മാറ്റിവച്ചു

തൃശൂര്‍: റിലയന്‍സ് കേബിള്‍ അഴിമതി ഇടപാട് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മേയര്‍ ഇന്നലെ വിളിച്ചുകൂട്ടിയ മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റിയോഗം 29ലേക്ക് മാറ്റി.മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.പി.ശ്രീനിവാസനെകൂടി ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവര്‍ക്ക് മേയര്‍ ഇന്നലെ സായാഹ്നത്തില്‍ പുതിയ അറിയിപ്പ് നല്‍കി. ശ്രീനിവാസനെ ഒഴിവാക്കി യോഗം ചേരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മേയര്‍ അജിത ജയരാജന്‍ യോഗം മാറ്റിയത്. 29ന് 2 മണിക്ക് മേയറുടെ ചേംബറിലാണ് യോഗം.
മരാമത്ത് കമ്മിറ്റി അംഗങ്ങളെയും ആസൂത്രണകമ്മിറ്റി ചെയര്‍മാന്‍ ഷീന ചന്ദ്രനേയും പുറമെ ഡി.പി.സി മെമ്പര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഡെപ്യൂട്ടി മേയറേയും മറ്റ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരേയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല. എല്‍.ഡി.എഫ് അധികാരത്തില്‍വന്ന രണ്ടരവര്‍ഷത്തിനിടെ ഡെപ്യൂട്ടിമേയറെ മാറ്റിനിറുത്തി മേയര്‍ വിളിച്ചുകൂട്ടുന്ന ആദ്യയോഗമാണിത്. തന്നെ ഒഴിവാക്കിയതില്‍ സി.പി.ഐക്കാരിയായ ബീന മുരളി കടുത്ത പ്രതിഷേധത്തിലുമാണ്.റിലയന്‍സ് കേബിള്‍ ഇടപാടിലെ നഗ്നമായ അഴിമതി മൂടിവെച്ച്, അനധികൃതമായി കേബിള്‍ ഇട്ടതു നിസ്സാര പിഴ ഈടാക്കി ക്രമവല്‍ക്കരിച്ചു നല്‍കാനാണ് യോഗമെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it