Sports

റിയോ ബെര്‍ത്ത് മോഹിച്ച് ഇന്ത്യന്‍ ജാവലിന്‍ സംഘം

റിയോ ബെര്‍ത്ത് മോഹിച്ച് ഇന്ത്യന്‍ ജാവലിന്‍ സംഘം
X
anu-rani

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് മോഹവുമായി ഇന്ത്യന്‍ ജാവലിന്‍ ത്രോ താരങ്ങള്‍ കച്ചകെട്ടുന്നു. ഒളിംപിക് യോഗ്യതയ്ക്കായി കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ സംഘം. ഒളിംപിക്‌സ് യോഗ്യത തേടി രണ്ട് വ്യത്യസ്ത ചാംപ്യന്‍ഷിപ്പുകളാണ് താരങ്ങള്‍ക്ക് മുന്നിലുള്ളത്. ജര്‍മനിയിലെ ഹല്ലെയിലും പോളണ്ടിലെ വാര്‍സോയിലുമാണ് ഒളിംപിക്‌സ് യോഗ്യതയ്ക്കുള്ള  മല്‍സരങ്ങള്‍ അരങ്ങേറുന്ന ത്.

Neeraj-Chopra











നിലവില്‍ സ്പലയിലെ ഒളിംപിക് പരിശീലന അക്കാദമിയില്‍ പരിശീലനത്തിലാണ് ഇന്ത്യയിലെ പ്രമുഖ ജാവലിന്‍ ത്രോ താരങ്ങള്‍. ഒളിംപിക്‌സിനു ടിക്കറ്റെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് 18കാരനായ നീരജ് ചോപ്ര. ഈ വര്‍ഷം നടന്ന ദക്ഷിണ ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസില്‍ മികച്ച ദൂരം കണ്ടെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ചോപ്ര. ടൂര്‍ണമെന്റില്‍ 82.23 മീറ്റര്‍ ദൂരമാണ് താരം എറിഞ്ഞത്. ഹല്ലെയില്‍ നടക്കുന്ന യോഗ്യത മീറ്റില്‍ 83 മീറ്റര്‍ ദൂരം എറിഞ്ഞ റിയോയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ചോപ്ര. 83 മീറ്ററാണ് പുരുഷ വിഭാഗത്തിലെ ഒളിംപിക്‌സ് യോഗ്യത മാര്‍ക്ക്. 2014 ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് അന്നു റാണി 54.75 മീറ്ററാണ് എറിഞ്ഞത്. സുമന്‍ ദേവി തന്റെ മികച്ച ദൂരമായ 52.71 മീറ്റര്‍ എറിഞ്ഞു. ലോക രണ്ടാം നമ്പര്‍ ജര്‍മനിയുടെ ക്രിസ്റ്റിന ഒബെര്‍ഫല്‍ തന്റെ മികച്ച ദൂരമായ 70 മീറ്റര്‍ കണ്ടെ ത്തി. 62 മീറ്ററാണ് വനിതകളിലെ ഒളിംപിക്‌സ് യോഗ്യത മാര്‍ക്ക്.  ജര്‍മനിയുടെ തന്നെ ലോക മൂന്നാം നമ്പര്‍ ക്രിസ്റ്റിന ഹുസോങ് 66 മീറ്റര്‍ എറിഞ്ഞു. ഇത് താരത്തിന്റെ മികച്ച ദൂരമാണ്. യോഗ്യത ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് തണുപ്പ് വെല്ലുവിളിയാവുമെന്ന് ആസ്‌ത്രേലിയക്കാരനായ ഇന്ത്യയുടെ ജാവലിന്‍ ത്രോ പരിശീലകന്‍ ഗാരി കാള്‍വെര്‍ട്ട് പറഞ്ഞു. തണുപ്പ് മൂലം നാല് മുത ല്‍ ആറ് മീറ്റര്‍ വരെ ഓരോ ത്രോയിലും കുറവുണ്ടാവാനിടയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നീരജ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കായികക്ഷമത തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കോച്ച് പറഞ്ഞു. 2016 ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ വിപിന്‍ കസാനയും ഒളിംപിക്‌സ് യോ ഗ്യത തേടിയിറങ്ങുന്നുണ്ട്. ഫെഡറേഷന്‍ കപ്പ് മീറ്റില്‍ 76.42 മീറ്റര്‍ ദൂരമാണ് താരം എറിഞ്ഞത്. സ്പാലയിലെ മികച്ച പരിശീലന സൗകര്യങ്ങള്‍ കസാനയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുമെന്നും കാള്‍വെര്‍ട്ട് ചൂണ്ടിക്കാട്ടി. വനിതകളില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ താരമായ അന്നു റാണിയില്‍ കോച്ചിന് മികച്ച പ്രതീക്ഷയാണുള്ളത്. പരിശീലനത്തില്‍ സ്ഥിരിത പുലര്‍ത്തുന്ന റാണി ഒളിംപിക്‌സ് മാര്‍ക്ക് അനായാസം കടക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ദേശീയ റെക്കോഡ് റാണിയുടെ പേരിലാണ്.
Next Story

RELATED STORIES

Share it