റിയോ ഓപണ്‍; സിക്ക വൈറസിനെ ഭയമില്ലെന്ന് നദാലും ഫെററും
BY Sumeera SMR18 Feb 2016 2:04 AM GMT
X
Sumeera SMR18 Feb 2016 2:04 AM GMT
സാവോപോളോ: ഈയാഴ്ച ബ്രസീലില്‍ ആരംഭിക്കുന്ന റിയോ ഓപണില്‍ മല്‍സരിക്കുമെന്നും ലോകത്തിനു മുഴുവന്‍ ഭീഷണിയായ സിക്ക വൈറസിനെ ഭയക്കുന്നില്ലെന്നും സ്പാനിഷ് ടെന്നിസ് സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും ഡേവിഡ് ഫെററും വ്യക്തമാക്കി. കൊതുകുകളിലൂടെ പകരുന്ന സിക്ക വൈറസ് ലാറ്റിനമേരിക്കയിലാ ണ് ആദ്യം കണ്ടെത്തിയത്.
''ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് അല്‍പ്പം റിസ്കാണെന്ന് എനിക്കറിയാം. എന്നാ ല്‍ ടൂര്‍ണമെന്റില്‍ നിന്നു പിന്മാറാന് ഒരുക്കമല്ല. ഒരിക്കല്‍ക്കൂടി റിയോ ഓപണില്‍ പങ്കെടുക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് ഞാന്‍''- നദാല്‍ കൂട്ടിച്ചേര്‍ത്തു. ''സിക്ക വൈറസിനെ ഭയന്നല്ല ബ്രസീലുകാര്‍ ജീവിക്കുന്നതെന്ന് എനിക്കു കാണാന്‍ സാധിച്ചു. സാധാരണ നിലയില്‍തന്നെയാണ് ഇവിടുത്തെ ജനജീവിതം. പിന്നെയെന്തിനാണ് ഞാ ന് ടൂര്‍ണമെന്റ് ബഹിഷ്കരിക്കുന്നത്'' - താരം ചോദിച്ചു.
അതേസമയം, സിക്ക വൈറസ് പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ബ്രസീല്‍ നടത്തിയ നീക്കങ്ങള്‍ പ്രശംസാര്‍ഹമാണെന്ന് ഫെറര്‍ പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT