റിയോ ഒളിംപിക്‌സിന് സിക്കാ വൈറസ് ഭീഷണി

റിയോ ഡി ജനയ്‌റോ: ആഗസ്തില്‍ നടക്കുന്ന റിയോ ഒളിംപിക്‌സിന് സിക്കാ വൈറസ് ഭീഷണി. ഒളിംപിക്‌സ് സമയത്തെ സിക്കാ വൈറസ് വ്യാപനം തടയുന്നതിന് നിരവധി പദ്ധതികളാണ് റിയോ ഡി ജനയ്‌റോ അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.
ആഗസ്തിനു മുമ്പ് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിനാല്‍ സിക്കാ വൈറസിന് കാരണമായ കൊതുകുകളുടെ എണ്ണം വന്‍തോതില്‍ കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പ്രധാന സ്റ്റേഡിയങ്ങളില്‍ ദിനേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
പ്രധാന സ്‌റ്റേഡിയങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ അധികൃതര്‍ വിലയിരുത്തും. മുന്‍കരുതല്‍ നടപടികളില്‍ ആവശ്യമായ മാറ്റം വരുത്തും. തുടര്‍ന്നുള്ള മാസങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തും.
സിക്കാ വൈറസ് ബാധയെ തുടര്‍ന്ന് ബ്രസീലില്‍ ഏകദേശം 40,000 നവജാതശിശുക്കളാണ് തലച്ചോറിന് വൈകല്യമായി ജനിച്ചത്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയ സംസ്ഥാനത്തെ സ്ത്രീകളോട് രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it