Flash News

റിയോഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ താരങ്ങള്‍ക്ക് പരിശീലനം നല്‍കും

റിയോഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ താരങ്ങള്‍ക്ക് പരിശീലനം നല്‍കും
X
rio-og-2016
ന്യൂഡല്‍ഹി: ആഗസ്റ്റ് 5 മുതല്‍ 21 വരെ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ മെഡല്‍ നേട്ടം ലക്ഷ്യമാക്കി കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി.
തെരെഞ്ഞെടുക്കപ്പെട്ട കായികതാരങ്ങള്‍ക്ക് ലോകോത്തര സൗകര്യങ്ങളുള്ള സ്ഥാപനങ്ങളില്‍ പരിശീലിക്കുന്നതിന് ഗവണ്‍മെന്റ് സാമ്പത്തികസഹായം നല്‍കുന്നുണ്ട്. ദേശീയകായികവികസന നിധിക്കുകീഴില്‍ 'ടാര്‍ജറ്റ്ഒളിമ്പിക്‌സ് പോഡിയം' എന്ന പ്രത്യേക പദ്ധതി തന്നെ കായിക മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്.
ഒളിമ്പിക്‌സ്‌യോഗ്യതനേടുന്നതിന് പരിശീലനം നല്‍കാന്‍ നാഷണല്‍ കോച്ചിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയുംവിദേശങ്ങളില്‍മത്സര പരിചയംആര്‍ജ്ജിക്കാനുള്ള അവസരങ്ങള്‍ നല്‍കുകയുംചെയ്യുന്നുണ്ടെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു.
റിയോ ഒളിമ്പിക്‌സില്‍ വ്യക്തിഗത മത്സരയിനങ്ങളില്‍ പങ്കെടുക്കുന്നതിന് ഇതുവരെ 33 ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടിയിട്ടുണ്ട്. അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ഗുസ്തി, ഷൂട്ടിങ്എന്നീ ഇനങ്ങളിലാണിവ. ഇതിനു പുറമെ 16 അംഗ ഹോക്കിടീമും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയിട്ടുണ്ട്.  2016 ജൂലൈ അവസാനം വരെയുള്ള പ്രകടനങ്ങള്‍ ഒളിമ്പിക്‌സ് യോഗ്യത നല്‍കുന്നതിന് പരിഗണിക്കും.
Next Story

RELATED STORIES

Share it