Flash News

റിയാസ് മൗലവി വധം: സര്‍ക്കാര്‍ ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്തി- എസ് ഡിപിഐ

റിയാസ് മൗലവി വധം:  സര്‍ക്കാര്‍ ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്തി- എസ് ഡിപിഐ
X


കോഴിക്കോട്: റിയാസ് മൗലവി വധത്തിന്റെ ഗൂഢാലോചനയി ല്‍ നിന്ന് പിണറായി സര്‍ക്കാര്‍ ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്തുന്നുവെന്ന ആരോപണം കുറ്റപത്രം സമര്‍പ്പിച്ചതോടെ തെളിഞ്ഞിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുദ്ദേശിച്ച് മസ്ജിദിനകത്ത് കയറി നടത്തിയ കൊലപാതകം കൃത്യം ചെയ്തവരെന്ന നിലയില്‍ പിടികൂടിയ മൂന്ന് പേര്‍ മാത്രം ആസൂത്രണം ചെയ്തതാണെന്ന വാദം ബാലിശമാണ്. അവരില്‍ രണ്ട് പേര്‍ 20 വയസ്സിന് താഴെയുള്ളവരാണെന്നതും കേസ് ദുര്‍ബലമാക്കാനുള്ള  ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ  അന്വേഷണസംഘം സംഭവത്തിലെ ഉന്നതതല ഗൂഢാലോചന മറച്ചു വയ്ക്കുകയാണ്.  കര്‍ണാടകയിലെ  ബിജെപി എംപി ചൂരി പ്രദേശത്ത് നടത്തിയ പ്രസംഗം കൊലപാതകത്തിന് പ്രചോദനമായെന്നും   പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത സിഡിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്നു വാര്‍ത്തകള്‍ വന്നിരുന്നു.  എന്നാല്‍, സിഡി എഡിറ്റ് ചെയ്തതിന്റെ പിന്നിലെ ദുരുദ്ദേശ്യത്തെ വിലയിരുത്താനോ ഒറിജിനല്‍ സിഡി കണ്ടെത്താനോ സംഘത്തിന് സാധിച്ചില്ല. കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്. അധികാരവും കയ്യൂക്കുമുള്ളവര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന രീതി പോലിസധികാരികള്‍ തിരുത്തിയില്ലെങ്കില്‍ നാട്ടില്‍ സമാധാനം മരീചികയായി മാറും. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തില്‍ വര്‍ഗീയ കൊലകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് നേരെ കണ്ണടയ്ക്കുന്ന പിണറായി സര്‍ ക്കാര്‍ ഉത്തരവാദിത്വത്തോട് വഞ്ചന കാട്ടുന്നത് അവസാനിപ്പിക്കണം. ആര്‍എസ്എസിനെതിരായ നിലപാടില്‍ ആത്മാര്‍ഥത കാണിക്കാന്‍ സിപിഎം തയ്യാറാവണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it