Flash News

റിയാസ് മൗലവി വധം: വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു

റിയാസ് മൗലവി വധം: വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു
X
കാസര്‍കോട്: കാസര്‍കോട് പഴയചൂരിയിലെ പള്ളിയില്‍  മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിലെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മാര്‍ച്ച് അഞ്ചിന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരുന്ന വിചാരണയാണ് ഹൈക്കോടതി താല്‍കാലികമായി സ്‌റ്റേ ചെയ്തത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.



കേസിലെ പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it