Flash News

റിയാസ് മൗലവി വധം : എസ്ഡിപിഐ ഉത്തരമേഖല എഡിജിപി ഓഫിസ് മാര്‍ച്ച് 20ന്



കാസര്‍കോട്: മദ്‌റസാധ്യാപകനും ചൂരി ജുമുഅത്ത് പള്ളി മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടി കൊന്ന കേസിലെ ഗൂഢാലോചനക്കാരെയടക്കം മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ 20ന് കോഴിക്കോട് ഉത്തരമേഖല എഡിജിപി ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊലയ്ക്ക് പിന്നില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘപരിവാരത്തിന്റെ ഉന്നത നേതാക്കന്‍മാരടക്കമുള്ളവരുടെ പങ്കാളിത്തം വ്യക്തമാണ്. എന്നാല്‍ പോലിസും ചില തല്‍പര കേന്ദ്രങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള അന്വേഷണ പ്രഹസനമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍ വധത്തിന് പ്രേരണ നല്‍കുകയും ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തില്‍ പങ്കെടുക്കുകയും പ്രതികളെ രക്ഷിക്കുകയും ചെയ്ത മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണ അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്. പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പി അബ്ദുല്‍ ഹമീദ് (കണ്‍വീന ര്‍), എം കെ മനോജ് കുമാര്‍, എ കെ അബ്ദുല്‍ മജീദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, എന്‍ യു അബ്ദു ല്‍സലാം, എം എ സലീം, നജീബ് അത്തോളി എന്നിവര്‍ അടങ്ങിയ സംഘാടക സമിതിരൂപീകരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍കുട്ടി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് എ ന്‍ യു അബ്ദുല്‍ സലാം, സെക്രട്ടറി ഖാദര്‍ അറഫ സംബഡിച്ചു.
Next Story

RELATED STORIES

Share it