thiruvananthapuram local

റിയാലിറ്റി ഷോ പോലെ ചാക്യാര്‍ കൂത്ത്

തിരുവനന്തപുരം: പിന്നണിയില്‍ ഏറെയും ഒരേ കലാകാരന്മാര്‍. അരങ്ങത്തെത്തുന്ന ചാക്യാന്മാര്‍ക്കുമാത്രം മാറ്റം. അവരതരിപ്പിക്കുന്നതോ ഏറെയും ഒരേ പുരാണം. ഒരു വാക്കുപോലും വ്യത്യാസമില്ലാതെ കാര്യങ്ങള്‍ നിര്‍വഹിച്ചുപോകുമ്പോള്‍ ചാനലുകളിലെ റിയാലിറ്റി ഷോ പോലെ തോന്നി ചാക്യാര്‍ കൂത്ത് മല്‍സരം. ചാക്യാര്‍കൂത്തിന്റെ സവിശേഷതയായ നര്‍മഭാഷണങ്ങളില്‍പ്പോലും എല്ലാവരും ഒരേ സ്‌ക്രിപ്റ്റ് തന്നെയാണ് പിന്തുടര്‍ന്നത്. തമാശകള്‍പോലും ആവര്‍ത്തിച്ചത് വിരസത സൃഷ്ടിച്ചു. കൊല്ലം ഗവ. വിഎച്ച്എസ് ആന്റ് ബിഎച്ച്എസിലെ ബിലാഹരിക്കാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ ചാക്യാര്‍ കൂത്തില്‍ ഒന്നാം സ്ഥാനം. മല്‍സരം വിരസമായിരുന്നെങ്കിലും പങ്കെടുത്ത ഒമ്പതില്‍ എട്ടു പേരും എ ഗ്രേഡ് സ്വന്തമാക്കി.
Next Story

RELATED STORIES

Share it