Flash News

റിയാദില്‍ പ്രമുഖ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

റിയാദില്‍ പ്രമുഖ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
X


ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യവും പ്രമുഖ വ്യവസായിയുമായ അറബ്‌കോ രാമചന്ദ്രനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയുള്‍ക്കൊള്ളുന്ന സുലൈയിലാണ് സംഭവം. സൗദിയിലും ജിസിസി രാജ്യങ്ങളിലും ചിരപരിചിതമായ അറബ്‌കോ ലോജിസ്റ്റിക്‌സിന്റെ ഉടമയായ രാമചന്ദ്രനെ കമ്പനി ആസ്ഥാനത്തിനു സമീപത്തുവച്ചാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്ഥാപനത്തിനു സമീപത്ത് വാഹനം നിര്‍ത്തി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തോക്കു ചൂണ്ടിയെത്തിയ സ്വദേശി യുവാക്കള്‍ വാഹനത്തില്‍ കയറിപ്പറ്റി. പോലിസ് ഉദ്യോഗസ്ഥനാണെന്ന് അറിയിച്ച് അക്രമി കഴുത്തിനു നേരെ തോക്കുചൂണ്ടി വാഹനം സ്‌റ്റേഷനിലേക്കു കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് വാഹനത്തിന്റെ ഡാഷ് ബോര്‍ഡും മറ്റും പരിശോധിക്കുകയായിരുന്ന ഇവരോട് തന്നെ അപകടപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചതോടെ തോക്ക് സീറ്റില്‍ വച്ചു. ഈ സമയം കൊണ്ട് വാഹനത്തില്‍ നിന്നു പുറത്തുചാടിയ രാമചന്ദ്രനെ കാറിന്റെ മറ്റേ സീറ്റിലുണ്ടായിരുന്ന അക്രമി പിടികൂടി. ഇരുകൈകളും പൊക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ പെഴ്‌സ് പരിശോധിച്ച് ക്രഡിറ്റ് കാര്‍ഡും ഇഖാമയും വലിച്ചെറിഞ്ഞ ശേഷം ഫോണ്‍ കൈക്കലാക്കി. ഇതിനിടെ അതുവഴി ഒരു ട്രക്ക് ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോള്‍ അക്രമികള്‍ ട്രക്ക് ഡ്രൈവര്‍ക്കു നേരെ തിരിഞ്ഞു. ഈ സമയത്ത് കാറിലേക്ക് ഓടിക്കയറി രാമചന്ദ്രന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ സമീപത്തെ സ്ഥാപനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്താന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. സംഭവം സംബന്ധിച്ചു സുലൈ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it