Flash News

റിയല്‍ എസ്റ്റേറ്റ് നിയമം പ്രാബല്യത്തില്‍



ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകള്‍ സുതാര്യമാക്കി ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള റിയല്‍ എസ്റ്റേറ്റ് നിയമം നിലവില്‍വന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങിയ 13 സംസ്ഥാനങ്ങളിലും ആന്തമാന്‍- നിക്കോബാര്‍ ദ്വീപ് സമുഹത്തിലെ ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് നിയമം നടപ്പാവുക. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് റിയല്‍ എസ്റ്റേറ്റ് (റഗുലേഷന്‍ ആന്റ് ഡെവലപ്‌മെന്റ്) ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് നിയമം നടപ്പാവുന്നതെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെന്നും ഉപഭോക്താവില്‍ നിന്നും പണം വാങ്ങിയ ശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചാല്‍ നിര്‍മാതാവില്‍ നിന്നും പിഴ ഈടാക്കാനും നിയമം അനുശാസിക്കുന്നു. ഫഌറ്റുകളടക്കമുള്ള നിര്‍മാണങ്ങള്‍ ഉപഭോക്താവിന് കൈമാറി അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ സൗജന്യമായി അത് പരിഹരിച്ചു കൊടുക്കണം. നിയമം ലംഘിക്കുന്ന നിര്‍മാതാക്കള്‍ക്ക് മൂന്നുവര്‍ഷവും ഉപഭോക്താവിനും ഇടനിലക്കാരനും ഒരു വര്‍ഷവും തടവുശിക്ഷ ലഭിക്കും. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മാതൃകാപരമായ മാറ്റം വരുത്താന്‍ നിയമം സഹായകമാവുമെന്നും നിയമത്തെ സ്വാഗതം ചെയ്യുന്നതായും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍, നാഷനല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ അറിയിച്ചു. രാജ്യത്താകമാനം ഏതാണ്ട് 76,000 കമ്പനികളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it