റിമാന്‍ഡിലുള്ള ഡാന്‍സര്‍മാരുടെ മുടി മുറിക്കാന്‍ പാടില്ലെന്നു കോടതി
BY swapna en7 Jan 2016 6:55 AM GMT
swapna en7 Jan 2016 6:55 AM GMT
കൊച്ചി: റിമാന്‍ഡില്‍ കഴിയുന്ന ഡാന്‍സര്‍മാരുടെ മുടി മുറിക്കാന്‍ പാടില്ലെന്നു ജയില്‍ അധികൃതരോട് കോടതി ഉത്തരവിട്ടു. ഡിസംബര്‍ 28 മുതല്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന എറണാകുളം രവിപുരം വലിയവീട്ടില്‍ ഭുവനചന്ദ്രന്, സഹോദരന് ദിനേശ് എന്നിവര്‍ നീട്ടിവളര്ത്തിയിട്ടുള്ള മുടി മുറിക്കാന്‍ പാടില്ലെന്നു എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സന്തോഷ് കെ വേണു ഉത്തരവിട്ടു. ഡാന്‍സര്‍മാരായ പ്രതികളുടെ ഉപജീവനമാര്ഗത്തിന്റെ ഭാഗമായാണ് മുടി വളര്‍ത്തിയിരിക്കുന്നതെന്നും ജയില്‍ അധികൃതരുടെ നടപടി തടയണമെന്നും പ്രതിഭാഗം അഭിഭാഷകന് സെബിന് തോമസിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. കഴിഞ്ഞ ഡിസംബര്‍ 28നു സെന്റര്‍ സ്ക്വയര്‍ മാളില്‍ വച്ചുണ്ടായ അടിപിടിക്കേസിനെ തുടര്‍ന്നാണ് ഇരുവരും റിമാന്‍ഡിലായത്. ഇവരുടെ ജാമ്യാപേക്ഷയില്‍ കോടതി എട്ടിനു വിധി പറയും.
Next Story
RELATED STORIES
ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന് അന്തരിച്ചു
16 April 2024 5:39 AM GMTപ്രശസ്ത ഗസല്‍ ഗായകന് പങ്കജ് ഉദാസ് അന്തരിച്ചു
26 Feb 2024 12:18 PM GMTയേശുദാസുമായി നാലര പതിറ്റാണ്ടിന്റെ സൗഹൃദം ഓര്‍ത്തെടുത്ത് കൂടാത്ത്...
11 Jan 2024 9:58 AM GMTപ്രശസ്ത ഹരിയാന ഗായകന് രാജു പഞ്ചാബി അന്തരിച്ചു
22 Aug 2023 7:32 AM GMTഖ്വാജാ മേരാ ഖ്വാജാ....; ഖവാലിയിലലിഞ്ഞ് കോഴിക്കോട് ബീച്ച് സ്ക്വയര്‍
16 Sep 2022 3:37 PM GMTജനമഹാ സമ്മേളനം: ആസ്വാദക ഹൃദയം കീഴടക്കി ഇശല്‍ മലബാര്‍ ഖിസ്സ
15 Sep 2022 4:35 PM GMT