റിബല്‍ സ്ഥാനാര്‍ഥികള്‍ക്കും സംഘടന
BY Sumeera SMR27 Oct 2015 4:14 AM GMT
Sumeera SMR27 Oct 2015 4:14 AM GMT
മട്ടാഞ്ചേരി: കൊച്ചി കോര്‍പറേഷനില്‍ വിവിധ ഡിവിഷനുകളില്‍ മല്‍സരിക്കുന്ന ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്സരിക്കുന്നവര്ക്കെതിരേ റിബലായി മല്‍സരിക്കുന്നവര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചു.
പശ്ചിമകൊച്ചിയില്‍ നഗരസഭയിലേക്ക് മല്‍സരിക്കുന്ന റിബലുകളും മറ്റു സ്വതന്ത്ര സ്ഥാനാര്‍ഥികളും ചേര്‍ന്ന് ജനമുന്നണി എന്ന പേരില്‍ ഇന്നലെ കൂട്ടായ്മയ്ക്കു രൂപം നല്കി. മുന്നണികള്‍ തഴഞ്ഞ നിലവിലെ കൗണ്‍സിലര്‍മാരും, പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളായി നേരത്തെ മല്‍സരിച്ചിട്ടുപോലും വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാത്തവരും നിരവധി തവണ മല്‍സരിച്ചിട്ടും തോല്‍വി മാത്രം രുചിച്ച സ്ഥിരം സ്വതന്ത്ര സ്ഥാനാര്‍ഥികളും ചേര്‍ന്നാണ് സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തില്‍ നഗരസഭയില്‍ അംഗമായ വിക്ടോറിയ ലോറന്‍സാണ് ചെയര്മാന്. ഒന്നാം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ഥി റോസ് മേരി വില്‍സന്റെ ക്യാംപ് ഓഫിസില്‍ മുന്‍ എംഎല്‍എ അഡ്വ. ജോസ് കുറ്റിയാനി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ എ ജലാല്‍, ഹസീന നൗഷാദ്, ജെയ്സന് വി എ ഹസീന സൈന്ദീന്, സെബാസ്റ്റ്യന്‍ ആന്റണി, ഫ്ലോറി ആന്റണി സംസാരിച്ചു. അതേസമയം ഒരേ ഡിവിഷനില്‍ തന്നെ ഒന്നിലധികം റിബലുകളില്നിന്ന് ഒരാള്‍ മാത്രമാണ് സംഘടനയില്‍ അംഗമായിട്ടുള്ളത്.

Next Story
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMT