Flash News

റിപ്പോര്‍ട്ടിങിനിടെ തേജസ്സ് മാധ്യമപ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു

റിപ്പോര്‍ട്ടിങിനിടെ തേജസ്സ് മാധ്യമപ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു
X
aneeb

കോഴിക്കോട്: ചുംബന സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തേജസ്സ് മാധ്യമ പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുന്‍ ബ്യൂറോ ചീഫ് അനീബാണ് അറസ്റ്റിലായത്. ഇന്നു രാവിലെ കിഡ്‌സണ്‍ കോര്‍ണറിന് മുന്നില്‍  ചുംബന സമരക്കാരും ഹനുമാന്‍ സേനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷത്തിനിടയ്ക്ക് മഫ്തി പോലിസ് സ്ത്രീകളെയും വികലാംഗനെയും അക്രമിക്കുമ്പോള്‍ അനീബ് ഇടപ്പെട്ടിരുന്നു. തുടര്‍ന്നാണ് പോലിസ് നടുറോഡില്‍ അടിയുണ്ടാക്കിയെന്നും ഔദ്ദ്യോഗിക കൃതൃ നിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പാണ് അനീബിനെതിരേ ചുമത്തിയിരിക്കുന്നത്.  സ്‌റ്റേഷനില്‍ വച്ച് പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അനീബ് വ്യാജ മാധ്യമപ്രവര്‍ത്തകനാണെന്നാണ് പോലിസ് ആദ്യം മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം.

തേജസ് റിപ്പോര്‍ട്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു
കോഴിക്കോട് :തേജസ് ബ്യൂറോ റിപ്പോര്‍ട്ടര്‍ പി അനീബിനെ അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചതില്‍ തേജസ് ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രതിഷേധിച്ചു. നഗരത്തില്‍ ചുംബനതെരുവ് പരിപാടി നടത്തിയവരെ ഹനുമാന്‍ സേന ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അനീബിനെ മഫ്തിയിലെത്തിയ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലിസ് കസ്റ്റഡിയില്‍ അനീബിനെ അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. അനീബിനെ വിട്ടയക്കണമെന്നും കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും തേജസ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് റഫീഖ് റമദാന്‍, സെക്രട്ടറി സൈനുലാബുദ്ധിന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it