Flash News

റിപ്പബ്ലിക് ദിനത്തില്‍ സഊദ് അല്‍ മസ്രൂഇക്ക് ആദരം

റിപ്പബ്ലിക് ദിനത്തില്‍ സഊദ് അല്‍ മസ്രൂഇക്ക് ആദരം
X
dubai
ഷാര്‍ജ: ഹംരിയ ഫ്രീസോണ്‍ അതോറിറ്റി, ഷാര്‍ജ എയര്‍പോര്‍ട് ഇന്റര്‍നാഷനല്‍ ഫ്രീ സോണ്‍ (സെയ്ഫ് സോണ്‍) എന്നിവയുടെ ഡയരക്ടര്‍ സഊദ് സാലിം അല്‍ മസ്രൂഇക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. റിപ്പബ്ലിക് ദിനത്തില്‍ ദുബായ് ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷനല്‍ കൗണ്‍സില്‍ സഊദ് അല്‍ മസ്രൂഇയ്ക്ക് ഗോള്‍ഡന്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ആണ് പുരസ്‌കാരം കൈമാറിയത്.
താജ് ദുബയില്‍ നടന്ന റിപ്പബ്ലിക് ദിനാചരണ പരിപാടിയില്‍ കോണ്‍സുസല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സാലിഹ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന മികച്ച സേവനം പരിഗണിച്ച് വിവിധ എമിറേറ്റുകളില്‍ നിന്നായി ഏഴ് ഇമാറാത്തി പ്രമുഖരെയാണ് ചടങ്ങില്‍ ആദരിച്ചത്. ഹംരിയ ഫ്രീസോണ്‍, സെയ്ഫ് സോണ്‍ എന്നിവിടങ്ങളിലായി 6,000 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it