thrissur local

റിപോര്‍ട്ട് നല്‍കാന്‍ പോലിസിന് നിര്‍ദേശം

തൃശൂര്‍: അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അനേ്വഷണം നടത്തി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ പോലിസിന് നിര്‍ദേശം നല്‍കി. തൃശൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മീഷന്റെ സിറ്റിങിലാണ് കേസ് പരിഗണനയ്‌ക്കെത്തിയത്. പോലിസിനെ കണ്ട് ഭയന്ന് ഓടുന്നതിനിടയില്‍ വീണ് മരിച്ചു എന്നാണ് ഷെഹിന്‍ എന്ന എന്‍ജിനീയറിങ് കോളജ് വിദ്യാ ര്‍ഥിയുടെ മരണം സംബന്ധിച്ച് കുന്നംകുളം പോലിസ് തയ്യാറാക്കിയ പ്രഥമ വിവര റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പാലക്കാട് സ്വദേശിയായ ഷെഹിന്റെ കുടുംബാഗങ്ങളുടെ വാദം. ഈ സാഹചര്യത്തിലാണ് വിശദമായി അനേ്വഷിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കല്ലൂര്‍ പാറക്കാട് നിന്നുളള അങ്കണവാടി ടീച്ചറുടെ പരാതിയിന്‍മേല്‍ പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ പോലിസ് സംരക്ഷണം നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. അയല്‍വാസികള്‍ ഭീഷണിപ്പെടുത്തുന്നതായും സുരക്ഷാ ഭീഷണിയുള്ളതായും കാണിച്ച് നല്‍കിയ പരാതിയിലാണ് നടപടി. കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷ്, അംഗങ്ങളായ കെ ശിവരാമന്‍, സുമേഷ് ആന്‍ഡ്രൂസ്, കെ സി വിപിന്‍, എം എം രമേശന്‍, സുജിത് പോള്‍, കമ്മീഷന്‍ സെക്രട്ടറി സി ഷാജി സിറ്റിങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it