Gulf

റിപബ്ലിക് ദിനാഘോഷം

ദോഹ: 67ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പ്രവാസി പൗരാവകാശം: ഒരു റിപബ്ലിക് ദിന ചിന്ത' എന്ന വിഷയത്തില്‍ നാളെ വൈകുന്നേരം 7.30 ന് നുഐജ കള്‍ച്ചറല്‍ ഫോറം ഹാളില്‍ സെമിനാര്‍ നടക്കും. പരിപാടിയില്‍ സലിം പൊന്നമ്പത്ത്, ഇ എം സുധീര്‍, ജിഷ ടീച്ചര്‍, അമാനുല്ല വടക്കാങ്ങര, രാജി രതീഷ് സംബന്ധിക്കും.
കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റോണി മാത്യുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാര്‍ പ്രസിഡന്റ് താജ് ആലുവ ഉദ്ഘാടനം ചെയ്യും. സി സാദിഖലി വിഷയാവതരണം നടത്തും. കള്‍ച്ചറല്‍ ഫോറം കേന്ദ്ര ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനവും നാളെ നടക്കും. ദോഹ നുഐജിയയില്‍ ആരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവ നിര്‍വഹിക്കും. ആശംസകള്‍ നേര്‍ന്നുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഓണ്‍ലൈനില്‍ സംസാരിക്കും.
റിപബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിക്കും. ജനുവരി 30 ശനിയാഴ്ച്ച വൈകുന്നേരം 3 മണി മുതല്‍ 6 മണിവരെ ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ഡോണേഷന്‍ ലാബിലാണ് പരിപാടി നടക്കുക.
രക്തദാനം നടത്താന്‍ തയ്യാറുളളവര്‍ 55209419 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജനസേവന വിഭാഗം ചെയര്‍മാന്‍ തോമസ് സക്കരിയ അഭ്യര്‍ഥിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തുമായി സഹകരിച്ച് ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ജനുവരി 29 വെളളി വൈകുന്നേരം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് പരിപാടി നടക്കുകയെന്ന് ജില്ല പ്രസിഡന്റ് റഷീദ് അലി അറിയിച്ചു.
Next Story

RELATED STORIES

Share it