palakkad local

റിപബ്ലിക് ദിനാഘോഷം: യുവാക്കള്‍ക്ക് പ്രസംഗ മല്‍സരം

പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര യുവാക്കള്‍ക്കായി ജില്ലാതലം മുതല്‍ ദേശീയതലം വരെ പ്രസംഗ മല്‍സരം നടത്തും. ' ദേശ സ്‌നേഹവും രാഷ്ട്ര നിര്‍മാണവും' വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ 10 മിനിറ്റ് നേരം പ്രസംഗിക്കണം. 18നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് പങ്കെടുക്കാം. മുന്‍ വര്‍ഷ മല്‍സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മല്‍സരിക്കാന്‍ അവസരമില്ല. ജില്ലാതലത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 2000,1000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതലത്തില്‍ വിജയിക്കുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപയും ദേശീയതലത്തില്‍ രണ്ട് ലക്ഷം, ഒരു ലക്ഷം , 50,000 രൂപയും കാഷ് അവാര്‍ഡ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ആറിനകം ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര പാലക്കാട് വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0491 2505024.
സംസ്ഥ
Next Story

RELATED STORIES

Share it