palakkad local

റിപബ്ലിക് ദിനാഘോഷം; ഭീകരതയ്‌ക്കെതിരേ യുവത്വം അണിനിരക്കണം: പാലോട് രവി

പാലക്കാട്: ഭീകരതയ്‌ക്കെതിരെ നമ്മുടെ യുവതീ-യുവാക്കള്‍ അണിനിരക്കേണ്ട സമയമാണിതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി പറഞ്ഞു. ജില്ലയിലെ റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടമൈതാനത്ത് നടന്ന പരേഡില്‍ സല്യൂട്ട് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരാശിയെക്കുറിച്ച് ചിന്തിക്കുന്നവരെയെല്ലാം അസ്വസ്ഥമാക്കുന്നത് ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങളാണ്. യുവാക്കള്‍ സ്വന്തം ശ്രമംകൊണ്ട് ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകണം- ഗാന്ധിജി സ്വപ്‌നം കണ്ട യഥാര്‍ഥ സ്വാതന്ത്ര്യം അതാണെന്നും സര്‍ക്കാരുകളുടെ വികസന നേട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ യുവാക്കള്‍ ഭീകരതയ്‌ക്കെതിരേ അണിനിരന്ന് വെല്ലുവിളികളെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
പരേഡ് ഗ്രൗണ്ടില്‍ വിവിധ പോലിസ് സേനകള്‍, ഫയര്‍ഫോഴ്‌സ്, എന്‍സിസി, സ്‌കൗണ്ട്‌സ്, വിദ്യാര്‍ഥി പോലിസ് തുടങ്ങിയവര്‍ അണിനിരന്നു. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ജില്ലാ പോലിസ് മേധാവി സംസാരിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും കോട്ടമൈതാനത്തെത്തി സല്യൂട്ട് സ്വീകരിച്ചു. അതിനുശേഷം ദേശീയപതാക ഉയര്‍ത്തുകയും മധുരപലഹാര വിതരണം നടത്തുകയും ചെയ്തു. പിന്നീട് തുറന്ന ജീപ്പില്‍ മൈതാനത്തുകൂടി സഞ്ചരിച്ച് അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റും ഡെപ്യൂട്ടി സ്പീക്കര്‍ പരിശോധിച്ചു. മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത മികച്ച ടീമുകള്‍ക്കുള്ള പ്രത്യേക ട്രോഫികളും വിതരണം ചെയ്തു. എന്‍സിസിയെ പ്രതിനിധീകരിച്ചു വിവിധ സംസ്ഥാനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ ട്രോഫികള്‍ നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. യോഗത്തില്‍ സ്വാതന്ത്ര്യസമരസേനാനികള്‍, ഷാഫി പറമ്പില്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, എ ഡി എം യു നാരായണന്‍കുട്ടി, ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, വിവിധ വകുപ്പുതല ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ പങ്കെടുത്തു.
പുതുശ്ശേരി കൈലാസ് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുതുശ്ശേരി ജനസേവന ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ പുതുശ്ശേരി കൈലാസ് നഗര്‍ റിക്രിയേഷന്‍ ക്ലബില്‍ ലൈബ്രറി കെട്ടിടത്തില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കോളനി പ്രസിഡണ്ട് സിന്ധു കെ പ്രസാദ് അധ്യക്ഷനായി. ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ ഡോ. പി സി ഏലിയാമ്മ എന്നിവര്‍ ക്ലാസെടുത്തു. പേരൂര്‍ പി രാജഗോപാലന്‍, പഞ്ചായത്ത് മെംബര്‍ പാലാഴി ഉദയകുമാര്‍, പി ജനാര്‍ദ്ദനന്‍, പി ഗോപിനാഥന്‍ സംബന്ധിച്ചു. സാമൂഹിക സുരക്ഷയില്‍ സ്‌നേഹവും സേവനവും സമന്വയിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി പിഎംജി സ്‌കൂളില്‍ നടന്ന യുവസന്ദേശ് പരിപാടിയില്‍ അഭിപ്രായപ്പെട്ടു. ഷാഫി പറമ്പില്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ എ ശിവന്‍, ഡോ. ജോസ് പോള്‍, സുലേഷ് കുമാര്‍, ഒ ശിവകുമാര്‍, പ്രിന്‍സിപ്പള്‍ എം ലീല, സഹീദ, പി രവീന്ദ്രന്‍, വി പി കുര്യാക്കോസ്, ഉയന്‍ വെമ്പലൂര്‍, ആശാരാജ് സംസാരിച്ചു.
എടത്തനാട്ടുകര: മൂച്ചിക്കല്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന റിപബ്ലിക് ദിനാഘോഷത്തില്‍ പിടിഎ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു പതാകയുയര്‍ത്തി. പ്രധാനാധ്യാപിക എ സതീ ദേവി, സി മുസ്തഫ, പി അബ്ദുസ്സലാം, ഇ അഖില്‍ ദേവ് സംസാരിച്ചു. ക്വിസ് മല്‍സരത്തില്‍ ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടിയ പി ആദര്‍ശ്, എസ് ഭുവന, കെ റിന്‍ഷിദ എന്നിവര്‍ക്ക് എന്‍ കെ രാമക്യഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അധ്യാപകരായ ടി എം ഓമനാമ്മ, എ സീനത്ത്, കെ രമാ ദേവി, ഇ പ്രിയങ്ക, കെ ഷീബ നേതൃത്വം നല്‍കി.
പട്ടാമ്പി: കരുണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന റിപബ്ലിക് ദിനാഘോഷത്തില്‍ സിഇഒ മനോഹര്‍ വര്‍ഗീസ് പതാക ഉയര്‍ത്തി. ജൈവകര്‍ഷകന്‍ മാമ്പ്രറക്കാട് നാരായണന്‍ നായര്‍ മുഖ്യാതിഥിയായി. കുട്ടികളുടെ എയ്‌റോബിക്‌സിന് പ്രസാദ്, സുഖില്‍ നേതൃത്വം നല്‍കി. ഷഹര്‍ബാന്‍, സാംകുട്ടി, പ്രിയ, നീലടി സുധാകരന്‍, ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ശ്രീനീലകണ്ഠ ഗവ. സംസ്‌കൃത കോളജിലെ എന്‍സിസി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ പുന്നൂസ് ജേക്കബ് പതാക ഉയര്‍ത്തി. എന്‍സിസി ഓഫീസര്‍ ലഫ്. ഡോ. പി അബ്ദു, സീനിയര്‍ പ്രഫ. പ്രസന്ന, സെയ്തലവി, സജുമോന്‍, ക്ലിന്റന്‍, പ്രവീണ്‍, കിരണ്‍, ജിഷ നേതൃത്വം നല്‍കി. കാഡറ്റുകളുടെ മാര്‍ച്ച് പാസ്റ്റ്, സല്യൂട്ടിംഗ്, കള്‍ച്ചറല്‍ പ്രോഗ്രാംസ് നടന്നു.
പാലക്കാട്: എംഇഎസ് വനിതാ കോളജില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മാനേജുമെന്റ് വൈസ് പ്രസിഡന്റ് എസ് നസീര്‍ പതാക ഉയര്‍ത്തി. പിടിഎ പ്രസിഡന്റ് ആര്‍ സുമതി, കെ എന്‍ വിജയചന്ദ്രകാരണവര്‍, എസ്എംഎസ് മുജീബ് റഹ്മാന്‍, എസ് ഷൈനി, യു ഫസീല, എസ് സ്മിജ സംസാരിച്ചു.
കേരള കണക്കന്‍ മഹാസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം രക്ഷാധികാരി പി ആറുകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം ആര്‍ കുഞ്ചു പരുത്തിപ്പുള്ളി അധ്യക്ഷനായി. സി സുബ്രഹ്മണ്യന്‍, എ ഉണ്ണികൃഷ്ണന്‍, സി രാമന്‍കുട്ടി, കെ രാമചന്ദ്രന്‍, ആര്‍ സേതുമാധവന്‍, എം ഈച്ചരന്‍, എം കൃഷ്ണന്‍കുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it