malappuram local

റിന്‍ഷാദിന് അനുമോദനം

കാളികാവ്: കേരള അണ്ടര്‍ 19 ഫുട്ബാള്‍ ടീം ക്യാപ്റ്റനും ഗോളിയുമായ റിന്‍ഷാദ് മാളിയേക്കലിനെ ചോക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. മുംബൈയില്‍  നടന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ റിന്‍ഷാദ് കേരളത്തിനായി കളിച്ചിരുന്നു. നിലവില്‍ കേരളത്തിന്റെ ക്യാപ്റ്റനും ഗോളിയുമാണ് റിന്‍ഷാദ് ടുര്‍ണമെന്റിലെ മികച്ച ഗോളിയായി റിന്‍ഷാദിനെ തിരഞ്ഞടുക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറക്കല്‍ സക്കീര്‍ ഹുസയ്ന്‍, നിയോജകമണ്ഡലം സെക്രട്ടറി  സിറാജ് നീലമ്പ്ര, ഭാരവാഹികളായ സി ശിഹാബുദ്ധീന്‍, റാഫി മമ്പാട്ടുമൂല, പ്രജിത്ത്, റഷീദ്, മുജീബ്, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it