kasaragod local

റിട്ട. അധ്യാപികയുടെ വധം: അന്വേഷണം ഊര്‍ജിതം- എസ്പി

കാസര്‍കോട്്: ചീമേനി പുലിയന്നൂര്‍ ഗവ. എല്‍പി സ്‌കൂളിന് സമീപത്തെ റിട്ട. അധ്യാപിക പി വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും തടയാന്‍ ചെന്ന ഭര്‍ത്താവ് കൃഷ്ണന്‍മാസ്റ്ററെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിന്റെ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘമാണോ എന്ന കാര്യത്തെ കുറിച്ചും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് ഉത്തരമേഖലാ ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിസരവാസിയായ ഒരു യുവാവിനേയും മറ്റൊരാളേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it